കോഴിക്കോട്:പതിനാറാമത് കോഴിക്കോട് ജില്ലാ സീനിയർ പെൺകുട്ടികളുടെ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോരങ്ങാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.മത്സരത്തിൽ സ്പീഡ് ബോൾ അക്കാഡമിയെ (7-1) നു പരാജയപ്പെടുത്തി എം.ജെ.എച്ച്.എസ്.എസ് എളേറ്റിലും മടവൂർ സ്പോർട്സ് അക്കാദമിയെ (8-4) നു പരാജയപ്പെടുത്തി സെൻറ് ആൻറണീസ് ഗേൾസ് എച്ച്.എസ്.എസ് വടകരയും ഫൈനലിൽ പ്രവേശിച്ചു.


ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കേരള സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം അബ്ദുറഹ്മാൻ നിർവഹിച്ചു. ജില്ലാ ബേസ്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം ജോസഫ് അധ്യക്ഷനായി.


ചടങ്ങിൽ കെ.അബ്ദുൽ മുജീബ്, പി.ടി ഷുഹൈബ്, വിപിൽ വി ഗോപാൽ, ഇർഷാദ്, കെ.അക്ഷയ്, ഫർഹാൻ കാരാട്ട് , ജിൻഷ കല്ലിഎന്നിവർ സംസാരിച്ചു.

അനീസ് മടവൂർ സ്വാഗതവും കെ.കെ.ഷിബിൻ നന്ദിയും പറഞ്ഞു.