തിരുവമ്പാടി:ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ മുത്തപ്പൻപുഴ സ്വദേശി സമീർ എന്ന സതീഷ്(42) ആണ് അറസ്റ്റിലായത്. കഴുത്തിന് പിറകിൽ സാരമായി പരിക്കേറ്റ ഭാര്യ ശാക്കിറ(32) പരിക്കുകളോടെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 


കൂടരഞ്ഞി പട്ടോത്ത് വാടക വീട്ടിൽ വെച്ചായിരുന്നു സംഭവം.നേരത്തെ വിവാഹിതരായിരുന്ന രണ്ടുപേരും ആ ബന്ധങ്ങൾ വേർപ്പെടുത്തിയാണ് ആറു വർഷം മുൻപ് വിവാഹിതരായത്. ഭാര്യയിലുള്ള സംശയമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

തിരുവമ്പാടി സബ് ഇൻസ്പെക്ടർ ജോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് റൂറൽ  സയന്റിഫിക് ഓഫിസർ ശ്രുതിലേഖ, സി ഐ ഷജു തോമസ് എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘം വീട്ടിൽ പരിശോധന നടത്തി.വെട്ടാൻ ഉപയോഗിച്ച കത്തി വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.