Trending

ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി: എയർ ഇന്ത്യയുമായി ധാരണയായി

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴിൽ ഉടമയുടേയോ, സ്‌പോൺസറുടേയോ, എംബസിയുടേയോ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതി (നോർക്ക അസിസ്റ്റന്റ് ബോഡി റിപ്പാട്രിയേഷൻ) നടത്തിപ്പിന് ധാരണയായി. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ കാർഗോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പ് വച്ചു.

വിദേശ രാജ്യങ്ങളിൽ മരിക്കുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ മറ്റ് സഹായം ലഭ്യമാകാത്ത നിരാലംബർക്ക് ആശ്വാസമേകുക എന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്ക റൂട്ട്‌സിന്‍റെ നിലവിലെ എമർജൻസി ആംബുലൻസ് സർവീസ് മുഖേന വീടുകളിൽ സൗജന്യമായി എത്തിക്കും.
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാം.


അപേക്ഷ ഫാറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ്സൈറ്റ് www.norkaroots.org ൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പറുകളിൽ (1800 425 3939 - ഇന്ത്യയിൽ നിന്നും), (00918802012345 - വിദേശത്ത് നിന്നും മിസ്ഡ് കാൾ സേവനം) ലഭിക്കും.




മൃതദേഹം നാട്ടിലെത്തിക്കൽ: നോർക്ക പ്രഖ്യാപനം തട്ടിപ്പ്‌ -നസീർ വാടാനപ്പള്ളി

ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറുടെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കും എന്ന നോർക്കയുടെ പ്രഖ്യാപനം തനി തട്ടിപ്പാണെന്ന്​ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ പ്രയത്​നിക്കുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി. 

ഇൗ വിഷയത്തിൽ യാതൊരു വിവരവുമില്ലാത്ത ആളുകൾ നൽകിയ ഉപദേശങ്ങളുടെ അടിസ്​ഥാനത്തിലാണ്​ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്​. യു.എ.ഇയിൽ ഒരു വ്യക്തി മരണപ്പെട്ടാൽ ബന്ധുക്കൾക്ക്‌  നാട്ടിലേക്ക്‌ കൊണ്ടു പോകണമെന്നുണ്ടെങ്കിൽ തൊഴിലുടമയോ സ്പോൺസറോ ചെലവ്‌ വഹിച്ച്​ മൃതദേഹം നാട്ടിലെത്തിക്കണമെന്നതാണ് നിയമം. 
കമ്പനി ഉടമക്കോ സ്പോൺസർക്കോ അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കിൽ കമ്പനിയുടെ ലെറ്റർപേഡിൽ ഒരു അപേക്ഷ അതോടൊപ്പം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ഒരു ബന്ധുവിന്‍റെ അപേക്ഷയും കോൺസുലേറ്റിൽ സമർപ്പിച്ചാൽ മുഴുവൻ ചെലവുകളും അതായത്​ ഡെത്ത്‌ സർട്ടിഫികറ്റിനുള്ള ചാർജ്ജ്‌: 125 ദിർഹം,എംബാമിങ്​ ചാർജ്ജ്‌: 1077 ദിർഹം, കഫിൻ ബോക്സ്‌: 1840 ദിർഹം, എംബാമിങ് സ​െൻറർ മുതൽ എയർപ്പോർട്ട് വരെയുള്ള ചാർജ്: 220 ദിർഹം, മൃതദേഹത്തി​​െൻറ കാർഗോ ചാർജ് (എയർ ഇന്ത്യ ദുബൈയിൽ നിന്ന്​1500 ദിർഹം, ഡനാറ്റ സർവ്വീസ്‌ ചാർജ് 500 ദിർഹം ഇത്രയും തുകയും മൃതദേഹത്തി​​െൻറ കൂടെ പോകുന്ന യാത്രക്കാര​​െൻറ നാട്ടിക്കുള്ള ടിക്കറ്റും തിരിച്ചുവരുന്ന ടിക്കറ്റ്‌ ചാർജുമടക്കം മുഴുവൻ ചെലവും ഇന്ത്യൻ കോൺസുലേറ്റ്‌ നൽകി വരുന്നുണ്ട്‌. 

ഇതുവരെ  ഒരു ഇന്ത്യക്കാര​​െൻറ മൃതദേഹം പോലും പൈസ ഇല്ലാത്തതി​​െൻറ പേരിൽ നാട്ടിൽ കൊണ്ടു പോകാനാവാതെ ഇവിടെ മോർച്ചറിയിൽ കിടക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. ഇവിടെ പല ആശുപത്രികളിലായി വിവിധ അസുഖങ്ങളായി കിടക്കുന്നവരുണ്ട്‌ അത്തരം രോഗികളെ നാട്ടിലേക്ക്‌ കൊണ്ടുപോകുവാൻ ചിലപ്പോൾ വീൽ ചെയർ,സ്റ്റ്രെക്ചർ,എയർ ആംബുലൻസ്‌ സൗകര്യങ്ങൾവരെ ആവശ്യമായി വരാറുണ്ട്‌ കൂടെ നേഴ്സ്മാരും പോവണം ഇതി​​െൻറ ആവശ്യമായ ചെലവുകളടക്കം നമ്മുടെ ഇന്ത്യൻ കോൺസുലേറ്റ്‌ നൽകുന്നുണ്ട്‌.

ഇത്തരമൊരു സാഹചര്യം നിലവിലുള്ളപ്പോൾ നോർക്കയുടേതായി പുറത്തുവന്ന പദ്ധതി പ്രവാസികളുടെ കണ്ണിൽ പൊടിയിടാനാണെന്ന് സുവ്യക്​തം. 2019 ജനവരി മാസം അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ജനങ്ങൾക്ക്‌ ഉപകാരപ്രദമാവുന്ന രീതിയിൽ നടപ്പിലാക്കാൻ സർക്കാർ ശ്രമികേണ്ടത്​, അല്ലാത്ത പക്ഷം നിലവിൽ നമുക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്ന സേവനം പോലും നഷ്​ടപ്പെടുന്ന രീതിയിലേക്ക്‌ കാര്യങ്ങൾ ചെന്നെത്തുമെന്നും ഉണർത്ത​െട്ട. -നസീർ  വാടാനപ്പള്ളി ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post
3/TECH/col-right