ഇരുവൃക്കകളും തകരാറിലായ ആലി മുസ്‌ല്യാരുടെ കുടുംബം സഹായം തേടുന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 27 November 2019

ഇരുവൃക്കകളും തകരാറിലായ ആലി മുസ്‌ല്യാരുടെ കുടുംബം സഹായം തേടുന്നു

നരിക്കുനി: രണ്ട് വൃക്കകളും തകരാറിലായ നരിക്കുനി പന്നിക്കോട്ടൂർ ബാവാട്ടു ചാലിൽ ആലി മുസ്‌ല്യാർ (60) അഭ്യുദയകാംക്ഷികളുടെ സഹായം തേടുന്നു. ഭാര്യയും മൂന്നുമക്കളും അടങ്ങിയ ആലി മുസ്‌ല്യാരുടെ നിർധനകുടുംബം ചികിത്സയ്ക്ക് ഫണ്ട് കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.


30 വർഷത്തോളമായി മദ്രസാധ്യാപകനായും പള്ളി മുഅദ്ദിനായും സേവനമനുഷ്ഠിച്ച ആലി മുസ്‌ല്യാരെ രോഗം തളർത്തിയതിന് ശേഷം പ്രാർത്ഥനയുമായി വീട്ടിൽ വിശ്രമത്തിലാണ്. രണ്ട് കണ്ണുകളുടെയും കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. രണ്ട് വൃക്കകളും തകരാറിലാണ്. ഇരുവൃക്കകളും മാറ്റിവെക്കാതെ നിർവാഹമില്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

വൃക്ക മാറ്റിവെക്കാൻ 30 ലക്ഷം രൂപ ചെലവുവരും. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ.സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായകമ്മിറ്റി രൂപവത്‌കരിച്ചിരിക്കയാണ്. ഭാരവാഹികൾ: എം.എ. റസാഖ് (ചെയർ.), നവാസ് ദാരിമി (കൺ.) ടി.എൻ. അബ്ദുറസാഖ് (ഖജാ.).

ബാവാട്ടുചാലിൽ ആലി മുസ്‌ല്യാർ ചികിത്സാ സഹായകമ്മിറ്റി എളേറ്റിൽ കനറാ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/C No: 17341010 27998, IFSC Code CNRB 0001734

No comments:

Post a Comment

Post Bottom Ad

Nature