ജില്ലാ കലോത്സവത്തിൽ ഹൈ സ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മത്സരിക്കാനൊരുങ്ങി എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ. 


ഫാത്തിമ ജെബിൻ (അറബിക് കഥാ രചന) സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. നിയതി താര (മോണോ ആക്ട് ),സിൻസി (നാടോടി നൃത്തം ), ഹരിലക്ഷ്മി (സംസ്കൃതം ഗാനാലാപനം) എന്നീ വിദ്യാർത്ഥികളും വിദ്യാലയത്തെ പ്രതിനിധീകരിച്ച് എ ഗ്രെയ്‌ഡ്‌ കരസ്ഥമാക്കി. 

പോയന്റ് പട്ടികയിലും സ്ഥാപനം മികവ് പുലർത്തുന്നു. കലോത്സവം ഇന്നും തുടരും.