മടവൂർ:നാല് നാൾ നീണ്ടു നിൽക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ മടവൂർ എ യു പി സ്കൂളിന് തിളക്കമാർന്ന വിജയം.ആദ്യ ദിനത്തിൽ നടന്ന യു പി വിഭാഗം ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം മടവൂർ എ യു പി സ്കൂൾ വിദ്യാർത്ഥി അഹമ്മദ് സുഹൈൽ കരസ്ഥമാക്കി.
യു പി വിഭാഗം അറബി ഗാനം മത്സരത്തിൽ മുഹമ്മദ് സാബിത്ത് ,ആസിം പി ( അറബി ക്വിസ് ),മിൻഹ കദീജ( ഉറുദു ക്വിസ് ),നീമ പി രവീന്ദ്രൻ (കവിതാ രചന സംസ്കൃതം),സാരംഗ്ജിത്ത് (ഉപന്യാസം സംസ്കൃതം),ചിത്ര രചന (ജലച്ചായം )എന്നിവർക്കും എ ഗ്രേഡ് ലഭിച്ചു.
വിജയികളെ സ്റ്റാഫ് കൗൺസിലും പി ടി എ യും അഭിനന്ദിച്ചു.
![]() |
അഹമ്മദ് സുഹൈൽ |
വിജയികളെ സ്റ്റാഫ് കൗൺസിലും പി ടി എ യും അഭിനന്ദിച്ചു.
Tags:
EDUCATION