കിഴക്കോത്ത്:ഇന്ദിരാജിയുടെ ജൻമദിനത്തിൽ കിഴക്കോത്ത് കച്ചേരിമുക്കിൽ
രാവിലെ 7.30 ന് പുഷ്പാർച്ചനനടത്തി.DCC മെമ്പർ കെ.കെ.ആലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഇന്ദിരാ പ്രിയദർശിനിയുടെ ഭരണനൈപുണ്യം ഉള്ള നേതാക്കൾ ഇതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.കച്ചേരിമുക്കിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരടക്കം
കോൺഗ്രസ് സേവാദൾ ജവഹർ ബാലജനവേദി, കർഷക കോൺഗ്രസ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ കോൺഗ്രസ് പോഷക സംഘടനകളിലെ നേതാക്കൻമാരും,പ്രവർത്തകരും പങ്കെടുത്തു
 

ടി എം മുഹമ്മദ് അധ്യക്ഷത വഹിച്ചു .എം എം അബൂബക്കർ, അസൈൻ പറക്കുന്നു,ഷമീർ പരപ്പാറ, അഷ്റഫ് മാസ്റ്റർ പന്നൂര്, അബ്ദുറഹ്മാൻ മണ്ഡപത്തിൽ, മൂസ പന്നൂർ, മൂസക്കുട്ടി, ജൗഹർ ഫസൽ തുടങ്ങിയവർ സംസാരിച്ചു.