Trending

പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സാഹിത്യ ശിൽപശാല

പൂനൂർ: പൂനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ അഭിനയം,സാഹിത്യ രചന,നാടൻ പാട്ട്, ചിത്രരചന എന്നിവയിൽ ഏക ദിന ശില്പശാല സംഘടിപ്പിച്ചു.


ശില്പശാല പി ടി എ വൈസ് പ്രസിഡണ്ട്‌ ഷുക്കൂർ ചാലിൽ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ വി വി വിനോദ് അധ്യക്ഷത വഹിച്ചു. ഇ.വി. അബ്ബാസ്, എ പി ജാഫർ സാദിഖ്, ടി.പി. അജയൻ എന്നിവർ സംസാരിച്ചു.  

ശിൽപശാലയിൽ വിനോദ് പാലങ്ങാട് നാടകത്തിനും ഏലിയാസ് സാഹിത്യ രചനയ്ക്കും ബാബു, യൂസഫലി എന്നിവർ ചിത്ര രചനയ്ക്കും സുരേന്ദ്രൻ നാടൻ പാട്ടിനും ശില്പ നൽകി.

ഷിജിന പോൾ സ്വാഗതവും,സാദിഖ് കെ നന്ദിയും പറഞ്ഞു. 
Previous Post Next Post
3/TECH/col-right