Trending

ജില്ലാ ഗണിത മേളയിലും എം ജെ യുടെ കയ്യൊപ്പ്

തിരുവങ്ങൂർ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ ഗണിത ശാസ്ത്ര മേളയിൽ എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ അമാന ഇസ്മായിൽ ഭാസ്ക്കരാചാര്യ സെമിനാറിൽ എ ഗ്രെയ്‌ഡ്‌ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന ശാസ്ത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.അപ്ലൈഡ് കൺസ്ട്രക്ഷനിലും  എ ഗ്രെയിഡോടെ ഈ വിദ്യാർത്ഥി നേടടം  കൈവരിച്ചു.


അനാം ഷാ ജാഫർ, അൻഷ ഒ പി, റഷ അഷ്‌റഫ്  ഫല് വ.   ഫാത്തിമ ജബിൻ, സന ജബിൻ, ഹിബ ഖദീജ, സൈനബ ഹനാന എന്നീ വിദ്യാർത്ഥികളും ഗണിത മേളയിലെ വിവിധ ഇനങ്ങളിൽ എ ഗ്രെയിഡ് കരസ്ഥമാക്കി.

കൊടുവള്ളി സബ് ജില്ലയെ മികച്ച  സബ് ജില്ലയാക്കുന്നതിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ 45 പോയന്റ് നേടിക്കൊടുത്തു. കോഴിക്കോട് ജില്ലയിലെ 195 സ്‌കൂളുകളിൽ നാലാമത്തെ മികച്ച ഗണിത വിദ്യാലയമായി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ മാറി.

നേരത്തെ കരുവമ്പൊയിൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ കിരീടവും എം ജെ ക്കായിരുന്നു.
Previous Post Next Post
3/TECH/col-right