Trending

ദേശീയ ആയുർവേദ ദിനാചരണം

പൂനൂർ :ദേശീയ ആയുർവേദ ദിനാചരണം  പൂനൂർ  ദേശീയ  ആയുർവേദിക് ഫാർമസിയിൽ  വിവിധ  പരിപാടികളോടെ  നടന്നു.  ദിനാചരണത്തിന്റെ  ഭാഗമായി പൂനൂർ  ഗാഥ  കോളേജിലെ  വിദ്യാർത്ഥികൾ  ഫാക്ടറി  സന്ദർശിച്ചു. 


ആയുവേദത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചും,  ആയുർവേദ  മരുന്ന്  നിർമ്മാണം, ചികിത്സ  എന്നിവയെക്കുറിച്ച്  സീനിയർ  മെഡിക്കൽ  ഓഫീസറും , ഗുണമേന്മ  പരിശോധന  സാങ്കേതിക  വിദഗ്ദനുമായ  ഡോ.  വേണുഗോപാൽ  ക്ലാസ്സെടുത്തു.

മരുന്ന്  നിർമ്മാണത്തിലെ  വിവിധ  ഘട്ടങ്ങളെ  കുറിച്ച്  ഫാക്ടറി  സൂപ്പർവൈസർ  അബ്ദുൽ  അസീസ്, അസംസ്‌കൃത  മരുന്നുകളെ  കുറിച്ച്  അബ്ദുൽ  നാസർ  മേപ്പാട്,  മരുന്നുകളുടെ  ഗുണനിലവാര  പരിശോധനയെകുറിച്ചു  ദിവ്യ  എന്നിവർ  വിശദീകരിച്ചു.

കോളേജ്  പ്രിൻസിപ്പൽ,  അക്കാഡമിക്  ഡയറക്റ്റർ  എന്നിവരുടെ  നേതൃത്വത്തിലാണ്  വിദ്യാർത്ഥികൾ  ഫാക്ടറി  സന്ദർശിച്ചത്.
Previous Post Next Post
3/TECH/col-right