Trending

യു.കെ.ബാലകൃഷ്ണൻ വൈദ്യരെ ആദരിച്ചു.

പൂനൂർ: ആയുർവ്വേദ ദിനാചരണത്തിന്റെ ഭാഗമായി പൂനൂർ ഗാഥ കോളേജ് വിദ്യാർത്ഥികൾ പൂനൂരിലെ ആയുർവ്വേദ തറിമരുന്ന് തയ്യാറാക്കുന്ന യു.കെ.ബാലകൃഷ്ണൻ വൈദ്യരെ ആദരിച്ചു.വിദ്യാർത്ഥി പ്രതിനിധി പി.മുഹമ്മത് ബാലകൃഷ്ണൻ വൈദ്യരെ പൊന്നാട അണിയിച്ചു.


പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു. സി.പി.മുഹമ്മദ്, ഗിരീഷ് തേവള്ളി, വി.റജി, രവി, ഷമീർ തലയാട്, ബാബു പുതുവാണ്ടി, ടി.കെ.ശ്രീജിത്ത് സംബന്ധിച്ചു.

വിദ്യാർത്ഥികൾ ദേശീയ  ആയുർവ്വേദിക്  ഫാർമസിയുടെ മരുന്ന് നിർമ്മാണ ഫാക്ടറി സന്ദർശിച്ചു. ഡോ.വേണുഗോപാൽ ക്ലാസ്സെടുത്തു.ഫാക്ടറി ഇൻ ചാർജ്ജ് അബ്ദുൾ അസീസ്, അബ്ദുൾ നാസർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.


Previous Post Next Post
3/TECH/col-right