Trending

ജില്ലാ ഗണിതമേള ചക്കാലക്കൽ എച്.എസ്സ്.എസ്സ് ന് റണ്ണർഅപ്പ് കിരീടം

മടവൂർ :കോഴിക്കോട് റവന്യൂ ജില്ലാ ഗണിത ശാസ്ത്രമേളയിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗണിത വിദ്യാലയമായി  തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ 195 ഹൈസ്‌കൂളുകളിൽ നിന്നുമാണ് ചക്കാലക്കൽ എച് എസ്സ് ഈ നേട്ടം കൈവരിച്ചത്.


രാമാനുജൻ പേപ്പർ പ്രസന്റേഷൻ,അപ്ലൈഡ്  കണ്സ്ട്രക്ഷൻ ,നമ്പർചാർട്ട് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും 'എ'ഗ്രേഡ് ഉം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജ്യോമട്രിക്കൽ ചാർട്ട്,പ്യൂർ കണ്സ്ട്രക്ഷൻ,ഭാസ്കരാചാര്യ സെമിനാർ എന്നീ ഇനങ്ങളിൽ 'എ'ഗ്രേഡ് ഉം മൂന്നാം സ്ഥാനവും നേടി.


വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത പത്ത്‌ ഇനങ്ങളിലും എ ഗ്രേഡ് നേടി റവന്യൂ ജില്ലാ ഗണിത മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.ചക്കാലക്കൽ എച്.എസ്സ്.എസ്സ് ന്റെ മികച്ച പ്രകടനത്തിന്റെ ഭാഗമായി കൊടുവള്ളി സബ്ജില്ല കോഴിക്കോട് ജില്ലയിലെ മികച്ച സബ് ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടു

Previous Post Next Post
3/TECH/col-right