കൊടുവള്ളി: കാരാട്ട് റസാഖ് എം.എൽ.എ. യുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂനമണ്ണിൽ പാലത്തിന്റെ സമീപന റോഡിൽ ഉണ്ടായ വിള്ളൽ പരിഹരിക്കുന്നതിനു എൽ.എസ്.ജി.ഡി. എക്ലിക്യൂട്ടീവ് എഞ്ചിനിയർ സന്ദീപ് കെ.ജി.യുടെ നേതൃത്വത്തിലുള്ള ടെക്നിക്കൽ സംഘം 13-10-2019 ഞായറാഴ്ച സ്ഥലം സന്ദർശിക്കുകയും നിലവിൽ കോൺക്രീറ്റ് ചെയ്ത മുഴുവൻ ഭാഗവും പൊട്ടിച്ചു മാറ്റി പുതിയതായി കോൺക്രീറ്റ് ചെയ്യാൻനിർദ്ദേശിക്കുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് കരാറുകാരൻ നിലവിലുള്ള കോൺക്രീറ്റ് പൊട്ടിച്ച് മാറ്റാൻ വന്നപ്പോൾ മുസ്ലിം ലീഗുകാർ തടസ്സപ്പെടുത്തിയതിനെതിരെ LDF പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തുന്നു. ഈ വിഷയത്തിൽ മുസ്ലിം ലീഗ് നടത്തുന്ന അഴിമതി ആരോപണം ദുരുപദിഷ്ടവും, ഇടത് ഭരണത്തിൽ കാരാട്ട് റസാഖ് എം.എൽ.എ. യുടെ മണ്ഡലത്തിൽ നടക്കുന്ന അഭൂതപൂർവ്വമായ വികസനത്തിൽ വിറളി പൂണ്ട ലീഗ്കാരുടെ മൂന്നാംകിട രാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണവുമാണ്.
2010 ൽ അന്നത്തെ കൊടുവള്ളി എം.എൽ.എ. അഡ്വ.പി.ടി.എ. റഹീം പ്രസ്തുത പാലത്തിനു കേരള സർക്കാർ ബജറ്റിൽ പണം വകയിരുത്തിയെങ്കിലും , ആ പ്രദേശം മുസ്ലിം ലീഗിന് സ്വാധീനമില്ലാത്ത സ്ഥലമാണെന്ന് പറഞ്ഞ്, തുടർന്ന് വന്ന എം.എൽ.എ യും ഗ്രാമ പഞ്ചായത്ത് മെമ്പറും അതിനു വേണ്ട തുടർപ്രവർത്തനം നടത്താതെ ഫണ്ട് ലാപ്സായതിന്റെ ജാള്യത മറച്ച് വെക്കാൻ മുസ്ലിം ലീഗ് നടത്തുന്ന രാഷ്ട്രീയ നാടകമാണ് ഈ അഴിമതി ആരോപണം.
പത്രസമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നസീമ ജമാലുദ്ദീൻ, എം.എസ്.മുഹമ്മദ്, വഹാബ് മണ്ണിൽക്കടവ്, ബാബുരാജ് പി.ടി., സി.കെ.സലീം , റാസിഖ് കോരോത്ത് എന്നിവർ പങ്കെടുത്തു. ധർണ്ണയിൽ പങ്കെടുത്ത് കൊണ്ട് അഡ്വ.പി.ടി.എ. റഹീം എം.എൽ.എ., എൻ.കെ. സുരേഷ്, ഒ.പി.ഐ.കോയ എന്നിവർ സംസാരിക്കും.

Tags:
KODUVALLY