പൂനത്ത് ഭാഗത്ത് ഉരുൾപൊട്ടലോ, മേഘ വിസ്പോടനമോയെന്ന് സംശയം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 18 October 2019

പൂനത്ത് ഭാഗത്ത് ഉരുൾപൊട്ടലോ, മേഘ വിസ്പോടനമോയെന്ന് സംശയം.

 ബാലുശ്ശേരി: ബാലുശ്ശേരി-കൂട്ടാലിട പൂനത്ത് ഭാഗത്ത് ഉരുൾപൊട്ടലോ, മേഘ വിസ്പോടനമോയെന്ന് സംശയം.കൂട്ടാലിട ഭാഗത്തും, പൂനത്തും പനങ്ങാട് വില്ലേജ് ഓഫീസ് ഭാഗത്തും, കോട്ട നടയിലും, വെള്ളം കയറി. കൃഷിസ്ഥലങ്ങളും, വീടുകളും വെള്ളത്തിൽ.റോഡ് ഭാഗികമായി തകർന്നു.പ്രദേശത്ത് കനത്ത മഴ. രക്ഷാപ്രവർത്തനങ്ങൾക്ക് ഫയർഫോയ്‌സും,സന്നദ്ധ രക്ഷാ പ്രവർത്തകരും രംഗത്തുണ്ട്.


കനത്ത മഴയെത്തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്കിലെ തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു.33 കുടുംബങ്ങളിലെ 139 പേരെ ഇവിടെയ്ക്ക് മാറ്റി പാർപ്പിച്ചു.ഭീഷണി നേരിടുന്ന ഭാഗത്തുള്ളവർക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദ്ദേശം ഉണ്ട്.കോട്ടൂർ പഞ്ചായത്തിലെ അവിടനല്ലൂർ തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂളിലാണ് ക്യാമ്പ്. ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ തൃക്കുറ്റിശ്ശേരി ജി.യു.പി സ്കൂളിന് ഇന്ന് (ഒക്ടോബർ 18 ) അവധിയായിരിക്കും.


തിരുവനന്തപുരത്ത് ചിലയിടങ്ങളിലും കോഴിക്കോടും കനത്ത മഴ; പൊന്‍മുടിയില്‍ യാത്രാനിരോധനം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ കനത്ത മഴ. തിരുവനന്തപുരം പൊന്മുടി കല്ലാർ മേഖലകളിലും കോഴിക്കോട് ജില്ലയിലും ശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഹില്‍ സ്റ്റേഷന്‍ പൊന്മുടിയിലേക്കുള്ള യാത്ര രണ്ട് ദിവസത്തേക്ക് നിരോധിച്ചു. പൊന്മുടി, കല്ലാര്‍ അഗസ്ത്യാര്‍ മേഖലകളില്‍ ഇന്ന് രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. 

തുടര്‍ച്ചയായി ആറുമണിക്കൂറോളം പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലവെള്ളപ്പാച്ചിലില്‍  പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി.ഈ സാഹചര്യം കണക്കിലെടുത്താണ് 48 മണിക്കൂര്‍ നേരത്തേക്ക് പൊന്മുടി ഭാഗത്തേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കിള്ളിയാറിന്‍റെപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ബാലുശേരി കൂട്ടാലിടയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയാണ് കണ്ണാടി പൊയിൽ ,പാത്തിപ്പാറ പ്രദേശങ്ങളിൽ മണ്ണൊലിപ്പുണ്ടായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോഴിക്കോട് നഗരത്തിലെ റെയിൽവേ സ്‌റ്റേഷൻ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 

അതേസമയം മലമ്പുഴ ഡാമിന്‍റെ  നാല് ഷട്ടറുകൾ രണ്ട് സെന്‍റിമീറ്റര്‍ മുതൽ  മൂന്ന് സെന്‍റീമീറ്റര്‍ വരെ നാളെ ( 18/10/19) രാവിലെ തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും പുഴയിൽ ഇറങ്ങുന്നവരും  ജാ ഗ്രത പാലിക്കണം.

തുലാവര്‍ഷം ആരംഭിച്ചു, ശനിയാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോഴിക്കോട്: കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴയുണ്ടാകും.തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ തുലാവര്‍ഷം ഇന്നലെ ആരംഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 


വൈകുന്നേരങ്ങളില്‍ ഇടിമിന്നലിന് സാധ്യതുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ടോടെ പലയിടങ്ങളിലും ശക്തമായ മഴയും ഇടിമിന്നലുമുണ്ടായി. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും 19 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറംഎന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ടു പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ കാലവര്‍ഷം എത്തിയതും വിടവങ്ങിയതും കണക്കുകള്‍ തെറ്റിച്ചായിരുന്നു. ജൂണ്‍ ഒന്നിന് എത്തേണ്ട കാലവര്‍ഷം ഒരാഴ്ച വൈകി ജൂണ്‍ 8 നാണ് സംസ്ഥാനത്തെത്തിയത്. ജൂണിലും ജൂലൈയിലും മഴ കുറഞ്ഞു. പക്ഷെ ആഗസ്റ്റിലും സെപ്റ്റംബറിലും മഴ കനത്തു. കാലവര്‍ഷത്തില്‍ 13 ശതമാനം മഴ അധികം കിട്ടി.

No comments:

Post a Comment

Post Bottom Ad

Nature