Trending

വിദ്യാത്ഥികളെ അനുമോദിച്ചു.

എളേറ്റിൽ : മാനേജ്മെന്റ് അക്കൗണ്ടിങ്ങ് പഠന രംഗത്തെക്കുള്ള  പ്രവേശന  യോഗ്യത  (സി.എ.ടി )പരീക്ഷ വിജയിച്ച എളറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ കൊമേഴ്സ് വിദ്യാത്ഥികളെ കൊമെഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പരിപാടി കിഴക്കൊത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. ഉസയിൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. 


പ്രിൻസിപ്പൽ എം.മുഹമ്മദലി അദ്ധ്യക്ഷനായി. കൊമേഴ്സ്,കോഴിക്കോട് ജില്ലാ അസോസിയേഷൻ  പ്രസിഡന്റ് മുഹമ്മദ് ബഷീർ മുഖ്യ പ്രഭാഷണം നടത്തി.അസോസിയേഷൻ ജില്ലാ ഉപാദ്ധ്യക്ഷൻ അഹമ്മദ് ബദർ ,സി.സുബൈർ, മുഹമ്മദ് അസ്ഹറുദീൻ എന്നിവർ സംബന്ധിച്ചു. കെ മെഴ്സ് വിഭാഗം മേധാവി കെ.മുഹമ്മദ് ഷാഹിദ് സ്വഗതം കെ.പി റഊഫ് നന്ദിയും പറഞ്ഞു.


ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന  പരീക്ഷയിൽ പങ്കെടുത്ത 46 വിദ്യാത്ഥികളും വിജയിച്ചു. ഹയർ സെക്കൻററി പഠനത്തോടെപ്പം  മാനേജ്മെന്റ് അക്കൗണ്ടിങ്ങ് പഠന യോഗ്യത (സി.എ.ടി)പരീക്ഷക്ക് പരിശീലനം നൽകുന്ന സംസ്ഥാനത്തെ അപൂർവ്വം ഹയർ സെക്കന്ററി സകൂളുകളിൽ ഒന്നാണു എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്കൂൾ.
Previous Post Next Post
3/TECH/col-right