വയനാട് പനമരം പഞ്ചായത്തിലെ പരക്കുനിയിൽ ദുബൈ - മാഹി കെ.എം.സി.സി നിർമ്മിച്ച രണ്ട് ബൈത്തുറഹ്മകളുടെ താക്കോൽദാനം ബൈത്തുറഹ്മ കമ്മറ്റി ചെയർമാൻ ടി.എൻ അഷ്റഫ് നിർവ്വഹിച്ചു.
      


എ.പി ബാവയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന്റെ ഉദ്ഘാടന കർമ്മം വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മാസ്റ്റർ നിർവ്വഹിച്ചു.മുൻ ദുബൈ കെ.എം സി.സി പ്രസിഡണ്ട് അൻവർ നഹ മുഖ്യാതിഥിയായിരുന്നു.റഷീദ് ബാലുശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
      


ബശീർ നാലകത്ത്, മണ്ഡലം ലീഗ് സിക്രട്ടറി അസ്മത്ത്, പഞ്ചായത്ത്  ലീഗ് ജനറൽ സിക്രട്ടറി അസീസ് കുനിയിൽ, വനിതാ ലീഗ് ജില്ലാ സിക്രട്ടറി സൗജത്ത് ഉസ്മാൻ, കെ.എം..സി.സി കണ്ണൂർ ജില്ലാ സിക്രട്ടറി ഫൈസൽ ബിൻ മുഹമ്മദ്, മാഹി കെ.എം സി.സി സിക്രട്ടറി ടി.എസ് സാദിഖ്, മാഹി കെ എം സി സി ട്രഷറർ ഫസൽ മുഹമ്മദ്,  ഹരിതം ഫൗണ്ടേഷൻ ചെയർമാൻ പി.സി നാസർ, ജാഫർ മാസ്റ്റർ, കണ്ണോളി മുഹമ്മദ്, മൂസ്സ പരക്കുനി സംസാരിച്ചു.