എളേറ്റിൽ: ലോക  ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച്  ളേറ്റിൽ വാദി ഹുസ്ന  പബ്ലിക്  സ്കൂൾ  മോണ്ടിസ്സോറി വിഭാഗം  ഭക്ഷ്യമേള സംഘടിപ്പിച്ചു.


വ്യത്യസ്തമായ ഭക്ഷണ ശേഖരണവും,രുചിയും കുട്ടികൾക്ക് നവ്യാനുഭവമായി.വീടുകളിൽ നിന്നും തയ്യാറാക്കിയ വിവിധ തരങ്ങളായ അപ്പം, കേക്കുകൾ, പലഹാരങ്ങൾ എന്നിവ പരിപാടിയുടെ മാറ്റു കൂട്ടി.


സ്കൂൾ പ്രിൻസിപ്പൽ അൻസാർ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ടീച്ചേർസിന്റെയും,രക്ഷിതാക്കളുടെയും സഹകരണത്തോടെ  വൻ വിജയകരമായി.