Trending

ഓളം -19:എം ജെ ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവം ആരംഭിച്ചു

എളേറ്റിൽ :വിദ്യാർത്ഥികളുടെ കലാ പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകുന്ന എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ കലോത്സവം ഓളം -19 ആരംഭിച്ചു. പ്രശസ്ത ചലച്ചിത്ര തിരക്കഥ രചയിതാവ് സനിലേഷ് ശിവൻ ഉദ്‌ഘാടനം ചെയ്തു. ഫ്‌ളവേഴ്‌സ് ചാനൽ കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂർ മുഖ്യ അതിഥി ആയിരുന്നു. 
 

വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികൾ അരങ്ങേറി. വർത്തമാന കാല സാഹചര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതിനായി സ്‌കൂൾ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അക്ഷര നാടകപ്പുരയുടെ'അച്ഛന് പറയാനുള്ളത്' എന്ന നാടകം അവതരിപ്പിച്ചു. 


ഉദ്‌ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ എം മുഹമ്മദലി മാസ്റ്റർ, ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, എം എ ഗഫൂർ മാസ്റ്റർ (പി ടി എ പ്രസിഡന്റ്). റജ്ന കുറുക്കാംപൊയിൽ, യു കെ റഫീഖ്, എൻ കെ സലാം മാസ്റ്റർ, ഇൻസാഫ്, സജ്‌ന കെ എന്നിവർ സംസാരിച്ചു.

കലോത്സവം ഇന്ന് അവസാനിക്കും.
Previous Post Next Post
3/TECH/col-right