Trending

തനതു നാടന്‍ വിഭവങ്ങളുമായി കാരുണ്യതീരത്തില്‍ ഭക്ഷ്യമേള

കട്ടിപ്പാറ:ലോക ഭക്ഷ്യദിനത്തില്‍ തനതു നാടന്‍ വിഭവങ്ങള്‍ അണിനിരത്തി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഭക്ഷ്യമേള ശ്രദ്ദേയമായി. ഹെല്‍ത്ത്‌ കെയര്‍ ഫൗണ്ടേഷനു കീഴില്‍ കോളിക്കലില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്‌ നാടന്‍ ഭക്ഷണങ്ങളുമായി സ്‌കൂളില്‍ ഭക്ഷ്യമേള നടത്തിയത്‌.
 
ഉണ്ണിയപ്പവും കലത്തവും കുക്കറപ്പവും തുടങ്ങി അപ്പങ്ങളുടെ നീണ്ടനിര തന്നെ മേളയിലുണ്ടായിരുന്നു. കൂടാതെ കപ്പ, ചേമ്പ്‌, പുട്ട്‌, ദോശ, ഇഡ്ഡലി തുടങ്ങിയവയോടൊപ്പം പ്രാതലിനുള്ള വിവിധതരം രുചിക്കൂട്ടുകള്‍. ഹല്‍വ, പഴം നിറച്ചത്‌, നെയ്‌പത്തിരി, കൊഴുക്കട്ട, അടകള്‍ തുടങ്ങി നിരവധി പലഹാരങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍ മേള ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പാള്‍ സി.കെ.ലുംതാസ്‌ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത്‌ കെയര്‍ ഫൗണ്ടേഷന്‍ ജന.സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ സ്വാഗതം പറഞ്ഞു. അധ്യാപകരായ മുഹമ്മദ്‌ ഫാസില്‍ പി, ജസീന കെ, ഭവ്യ സി.പി, വിപിന സി, ജിഷ്‌ണു എസ്‌, മുഹമ്മദ്‌ അജ്‌വദ്‌ കെ, അന്‍ഷിദ കെ, ഫിദ റഹ്മാന്‍, നിസാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


കാരുണ്യതീരത്തില്‍ കുട്ടികളുടെ സമ്പൂര്‍ണ്ണ അസ്സസ്‌മെന്റ്‌ ക്യാമ്പിന്‌ തുടക്കമായി

കട്ടിപ്പാറ: കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ അസ്സസ്‌മെന്റ്‌ ക്യാമ്പിന്‌ തുടക്കമായി.


ഒരുദിനം പൂര്‍ണ്ണമായും നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ കാമ്പസില്‍ താമസിപ്പിച്ച്‌ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തനമാണ്‌ ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക്‌ പ്രയാസമുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും അതിന്‌ പരിഹാരം നിര്‍ദേശിക്കുകയും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുകയുമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.

ആദ്യഘട്ടത്തില്‍ പതിനൊന്ന്‌ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ക്യാമ്പിലൂടെ അസ്സസ്‌മെന്റ്‌ പൂര്‍ത്തിയാക്കിയത്‌. സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്‌, സ്‌പീച്ച്‌ തെറാപ്പിസ്റ്റ്‌, സൈക്കോളജിസ്‌റ്റ്‌, ഫിസിയോ തെറാപ്പിസ്റ്റ്‌ തുടങ്ങിയവരാണ്‌ വിദ്യാര്‍ത്ഥികളെ ഒരു സമ്പൂര്‍ണ്ണ ദിനം നിരീക്ഷിച്ച്‌ കാര്യങ്ങള്‍ വിലയിരുത്തിയത്‌. കൂടാതെ പ്രകൃതിയെ കൂടുതല്‍ അടുത്തറിയുന്നതിനായി ഫീല്‍ഡ്‌ വിസിറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.



ഘട്ടംഘട്ടമായി കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഇത്തരം അസ്സസ്‌മെന്റ്‌ നടത്തി  റിപ്പോര്‍ട്ട്‌ തയ്യാറാക്കും. കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ ടീം പ്രസ്‌തുത റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യുകയും പുറമെ നിന്നുള്ള വിദഗ്‌ധ സംഘത്തിന്റെ കൂടി മേല്‍നോട്ടത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്‌ പ്രിന്‍സിപ്പാള്‍ സി.കെ.ലുംതാസ്‌ ടീച്ചര്‍ പറഞ്ഞു.
Previous Post Next Post
3/TECH/col-right