കൊടുവള്ളി :കൊടുവള്ളി ഉപജില്ലയിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ്സുകളുടെ കായികമേളയുടെ റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടും എൽ.പി വിഭാഗം കുട്ടികളുടെ മത്സരങ്ങളെ കുറിച്ചു തീരുമാനമെടുക്കാത്തതിനാൾ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള ആശങ്കയകറ്റണമെന്നു കൊടുവള്ളി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കായിക മേള ഒക്ടോബർ 31,നവംബർ 1 തിയ്യതികളിലും നടത്തുമെന്നും കലാമേളയുടെ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങൾക്കും തിയ്യതി വരെ പ്രഖ്യാപിച്ചിട്ടും എൽ.പി വിഭാഗത്തിന്റെ കായിക മത്സരം പിന്നീട് നടത്തുമെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് വന്ന അറിയിപ്പ്.
വിഷയത്തിൽ അടിയന്തിര തീരുമാനമെടുക്കണമെന്നും പ്രൈമറി വിദ്യാർത്ഥികൾക്കുള്ള ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ടു നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് കാരക്കാടിന്റെ നേതൃത്വത്തിൽ എം.എസ്.എഫ് ഭാരവാഹികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, എച്ച്.എം ഫോറം കൺവീനർ എന്നിവരുമായി ചർച്ച നടത്തി.പ്രസ്തുത വിഷയത്തിൽ എൽ.പി വിഭാഗം കായികമേളയുടെ തിയ്യതി അടുത്ത ദിവസം തന്നെ രേഖാ മൂലം പ്രസിദ്ധീകരിക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉറപ്പ് നൽകി.
കായികാധ്യാപക സമരത്തിന്റെ പേര് പറഞ്ഞ് ഉപജില്ലയിൽ ഇത് വരെ നടന്ന ഗെയിംസ് മത്സരങ്ങളിൽ അംഗീകാരമില്ലാത്ത ഒഫീഷ്യൽസിനെ വെച്ചും സെലക്ഷൻ അടക്കമുള്ള വിഷയങ്ങളിൽ മാനദണ്ഡങ്ങൾ പരിഗണിക്കാതെയുമാണ് ഉത്തരവാദിത്തപ്പെട്ടവർ മുമ്പോട്ട് പോവുന്നതെന്ന് നേരത്തെ വിദ്യാർത്ഥികൾ എം.എസ്.എഫ് നേതാക്കളെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് വിഷയത്തിൽ ഇടപെട്ടത്.
വിദ്യാർത്ഥി സമൂഹത്തിന്റെ ഇത്തരം ആശങ്കകൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.