Trending

പാചകവാതക സിലിണ്ടര്‍ അപകടം: 50 ലക്ഷം വരെ ഇന്‍ഷുറന്‍സ്

എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ   40 മുതൽ 50 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും വിതരണക്കാരും തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.

മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യംകാണിച്ചിട്ടുമില്ല.



അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. ഗ്യാസ് ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിലെ അപകടത്തിന് മാത്രമാണ് പരിരക്ഷ ലഭിക്കുക.

റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.

ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്.

ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെ:

അപകട ഇൻഷുറൻസ് കവറേജ്(ഒരാൾക്ക്)-5 ലക്ഷം

ചികിത്സാ ചെലവ്-15 ലക്ഷം

അടിയന്തര സഹായം ഓരോരുത്തർക്കും 25,000 രൂപവീതം.

വസ്തുവിനുണ്ടാകുന്ന കേടുപാടുകൾക്ക്-ഒരു ലക്ഷം.

ചെയ്യേണ്ടത്:

അപകടമുണ്ടായാൽ വിതരണക്കാരെ രേഖാമൂലം അറിയിക്കുക.

വിതരണക്കാർ എണ്ണക്കമ്പനികളെയും ഇൻഷുറൻസ് കമ്പനിയെയും അപകടവിവരം അറിയിക്കും(ഉപഭോക്താവ് നേരിട്ട് ഇൻഷുറൻസ് കമ്പനിയെ സമീപിക്കേണ്ടതില്ല).

ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിതരണക്കാരൻ സഹായിക്കും.
പരിരക്ഷ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:ഐഎസ്ഐ മാർക്കുള്ള ഉപകരണങ്ങൾ(ലൈറ്റർ, ഗ്യാസ് സ്റ്റൗ, ട്യൂബ് തുടങ്ങിയവ ഉപയോഗിക്കുക.
Previous Post Next Post
3/TECH/col-right