പൂനൂർ:പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂൾ എസ്.പി.സി യൂണിറ്റും കാന്തപുരം അങ്കണവാടിയും ചേർന്ന് പോഷൺ മാഹ് സംഘടിപ്പിച്ചു. പരിപാടി മങ്ങാട് ജെ.എച്ച്.ഐ സജീവ് ഉദ്ഘാടനം ചെയ്തു.


പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റ് നൂർ മുഹമ്മദ് പ്രഭാഷണം നടത്തി. സി.പി.ഒ ഉൻമേഷ് എം.എസ്, എ.സി.പി.ഒ ഷൈനി എം എന്നിവർ സംസാരിച്ചു. 

അങ്കണവാടി ടീച്ചർ പുഷ്പലത സ്വാഗതവും ആശാ വർക്കർ അനിസ നന്ദിയും പറഞ്ഞു. നിരവധി രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. 

പരിപാടിയുടെ ഭാഗമായി അമ്മമാരുടെ നാടൻ വിഭവമേളയും സംഘടിപ്പിച്ചു.