Trending

ജില്ലാ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് , സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

ജില്ലാ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

ജില്ലാ ടെന്നീസ് ബോൾ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം എം.എസ് മുഹമ്മദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 



എം.പി മുഹമ്മദ് ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഷബീർ ചുഴലിക്കര , ഹരികൃഷ്ണൻ, പി.കെ ഹബീബ് റഹ്മാൻ, പി.പി അജിത് ലാൽ, പി. നവാസ്, റിയാസ് അടിവാരം  എന്നിവർ ആശംസകൾ നേർന്നു. പി. ഷഫീഖ് സ്വാഗതവും കെ. അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു.


ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ്  കമ്മിറ്റി ചെയർമാൻ കെ.കെ. എ ജബ്ബാർ മാസ്റ്റർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 



മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.സി.എം ബഷീർ അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് ഇസ്ഹാഖ്, പി.ടി അബ്ദുൽ അസീസ്, ടി. മിഥേഷ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ബോൾ ബാഡ്മിൻറൺ അസോസിയേഷൻ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും കെ. അബ്ദുൽ മുജീബ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right