Trending

തൊളോത്ത് മുഹമ്മദ് ഹാജിയുടെ വിയോഗത്തില്‍ നാട് തേങ്ങി

മങ്ങാട്:നാലു  പതിറ്റാണ്ടുകളോളം ഉണ്ണികുളത്ത്  മുസ്ലിം ലീഗ്  രാഷ്ട്രീയത്തിന്റെ മുൻനിരയിൽ സജീവമായിരുന്ന മങ്ങാട് നെരോത്ത്  തൊളോത്ത് മുഹമ്മദ്‌ ഹാജിക്ക്(68) നാട് വിട നല്‍കി. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. 

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പറായി സത്യപ്രതിജ്ഞാ ചെയ്യുന്ന തോളോത് (ഫയൽ ഫോട്ടോ)
മുസ്ലിം ലീഗിന്റെ സാധാരണക്കാരനായ പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തിയ തൊളോത്ത്  മുഹമ്മദ്‌ഹാജി  വളരെവേഗം  പ്രവര്‍ത്തക മനസ്സുകളില്‍ ഇടംനേടി. മുസ്ലിം ലീഗിന്‍െറ നെരോത്ത്  വാര്‍ഡ്‌ പ്രസിഡന്‍ റ്, ഉണ്ണികുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ്, ബാലുശ്ശേരി നിയോജക മണ്ഡലം ജോ. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 

ഒരോ മുസ്ലീം ലീഗ് കാരനും അതിലുപരി നാട്ടുകാര്‍ക്കും  ഒരു സുഹൃത്തിനെ  പോലെയോ  ഒരു കുടുംബത്തിലെ അംഗത്തിനെ പോലെയോ ആയിരുന്നു അദ്ദേഹം . എല്ലാ വിഭാഗം ജനങ്ങളോടും നല്ല ബന്ധം പുലർത്തുകയും  സാധാരണക്കാരന്റെ സുഖത്തിലും ദുഖത്തിലും ഒപ്പം നില്‍ക്കുകയും അവരുടെ  പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  മുന്നിട്ടിറങ്ങുകയും ചെയ്തിരുന്നു.
 

തൊളോത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ചേർന്ന ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം

കഴിഞ്ഞ ഗ്രാമ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്‍െറ സീറ്റ് വിഭജനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ഉണ്ണികുളം പഞ്ചായത്ത്‌ നെരോത്ത് 16-ാം വാര്‍ഡില്‍ സ്വതന്ത്രനായി പത്രിക നല്‍കി. തുടര്‍ന്ന്‍ ഇടതുപക്ഷ മുന്നണിയുടെ  പിന്തുണയോടെ വിജയിച്ചതോടെയാണ് പതിറ്റാണ്ടുകളോളം താന്‍ ജീവനു തുല്യം സ്നേഹിച്ച ഹരിത രാഷ്ട്രീയത്തോട് അദ്ദേഹത്തിന് അകലം പാലിക്കേണ്ടി വന്നത്.
 

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, മുന്‍ എം.എല്‍.എ. മാരായ സി.മോയിന്‍കുട്ടി, വി.എം. ഉമ്മര്‍ മാസ്റ്റര്‍, യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരം, ജില്ല ലീഗ് സെക്രട്ടറി  നാസര്‍ എസ്റ്റേറ്റ്മുക്ക്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഇ.ടി. ബിനോയ്‌, സി.കെ. ബദറുദ്ദീന്‍ ഹാജി, സി.പി. ബഷീര്‍,  സി.പി.എം. ഏരിയ സെക്രട്ടറി ആര്‍.പി. ഭാസ്കരന്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചന മറിയിച്ചു. 

മങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച വൈകിട്ട് ഖബറടക്കം നടന്നത്.

രാഷ്ട്രീയത്തിന് അതിതമായി എല്ലാവരോടും മികച്ച സൗഹാര്‍ദ്ദം സൂക്ഷിച്ച തൊളോത്ത് സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു.അദ്ദേഹത്തിന്‍റെ വിയോഗത്തോടെ സാമൂഹിക-രാഷ്ട്രീയ-മത രംഗങ്ങളില്‍  നെരോത്ത് മേഖലയില്‍ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Previous Post Next Post
3/TECH/col-right