പൂനൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി സ്വന്തം കയ്യിലുള്ള വസ്ത്രങ്ങള്‍ മുഴുവന്‍ നല്‍കി മലയാളികളുടെ ഹൃദയം കവര്‍ന്ന എറണാകുളം ബ്രോഡ് വേയിലെ തെരുവുകച്ചവടക്കാരന്‍ നൗഷാദിന് പൂനൂര്‍ ഐ ഗേറ്റില്‍ സ്വീകരണം നല്‍കി.


ചടങ്ങിൽ ഫസല്‍ വാരിസ് അധ്യക്ഷത വഹിച്ചു. ഹക്കീം പൂനൂര്‍ സ്വാഗതം പറഞ്ഞു. എന്‍.കെ.മുഹമ്മദ് മാസ്റ്റര്‍  ഉപഹാരം നല്‍കി. 

പി.സി ഗഫൂര്‍, കെ.കെ മുനീര്‍, മൊയ്തീന്‍കുട്ടി, നൗഷാദ് കാക്കവയല്‍, കമറുല്‍ ഇസ്ലാം,ഒ.കെ.ഗഫൂര്‍, അസീസ് മാസ്റ്റര്‍, യൂസുഫ് എസ്റ്റേറ്റ്മുക്ക്, കെ.അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.