മടവൂർ:ചക്കാലക്കൽ എച്ച്, എസ്.എസ് ൽ നിന്നും നാഷണൽ സയൻസ്  ഫെസ്റ്റിലേക്ക് യോഗ്യത നേടി നിയാലു റഹ്മാൻ. ഛത്തീസ്ഗഢ് ഇൽ വെച്ച് നടക്കുന്ന 46 മത് ജവാഹർലാൽ നെഹ്‌റു നാഷണൽ സയൻസ്,മാത്‍സ്, എൻവിയോൺമെന്റ് എക്സിബിഷൻ ഫോർ ചിൽഡ്രൻ 2019- ഒക്ടോബർ 15 മുതൽ 20 വരെയാണ്. 


ചത്തീസ്‌ഗഢ് ലെ റായ്‌പൂർ ബി .ടി .ഐ ക്യാമ്പസിൽ വെച്ചാണ് എക്സിബിഷൻ നടക്കുന്നത് .പുതിയ സംഖ്യകൾ എന്ന പാഠഭാഗത്താണ് നിയാലു റഹ്മാൻ വർക്കിങ്ങ് മോഡൽ തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷo നടന്ന സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനo നേടുകയും ദക്ഷിണേന്ത്യൻ സയൻ മേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തു. 

കാക്കൂർ സ്വദേശികളായ ഹനീഫ സലീന ദമ്പതികളുടെ മകനാണ് നിയാലു റഹ്മാൻ.