എളേറ്റിൽ:തിരുവോണദിവസം കോഴിക്കോട്
ബീച്ചിലെത്തിയ പതിനാറംഗ വിദ്യാർഥി സംഘത്തിലെ മുങ്ങിമരിച്ച ആദിൽ അഫ്ഷാൻ എന്ന
കുട്ടിയെക്കുറിച്ചുള്ള അധ്യാപകന്റെ കുറിപ്പ് വൈറലാകുന്നു. മരിച്ച
വിദ്യാർഥിയുടെ ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി മാർക്കിട്ട
ശേഷമാണ് അധ്യാപകൻ സിദ്ധിഖ് പൂളപ്പൊയിൽ കുറിപ്പെഴുതിയത്. ഉത്തരക്കടലാസിന്റെ
ചിത്രവും കുറിപ്പിനൊപ്പമുണ്ട്.
കൊടുവള്ളിക്കടുത്ത് എളേറ്റിൽ എംജെ ഹൈസ്കൂളിലെ പത്താംക്ലാസ്
വിദ്യാർഥികളാണ് തിരുവോണദിവസം ബീച്ചിലെത്തിയത്. കുളി കഴിഞ്ഞ് എല്ലാവരും
കയറിയ ശേഷം രണ്ടു കുട്ടികൾ അവസാനറൗണ്ട് മുങ്ങലിനായി ഒന്നുകൂടി
കടലിലിറങ്ങിയതായിരുന്നു. വലിയൊരു തിരയിൽ ഒരു കുട്ടി കരയിലേക്കും ആദിൽ
അഫ്ഷാൻ കടലിലേക്കും തെറിച്ചു. അടുത്ത ദിവസം രാവിലെയാണ് ആദിലിന്റെ മൃതദേഹം
കണ്ടെത്തിയത്.
ഫെയ്‌സ്ബുക് കുറിപ്പിൽ നിന്ന്...
വിളിച്ചാൽ അവൻ വരില്ലെന്നറിയാം, അതെത്ര ഉച്ചത്തിലായാലും...
വിറക്കുന്ന കൈകളാലാണ് ആദിൽ അഫ്‌ഷാന്റെ ഉത്തര പേപ്പറിലൂടെ എന്റെ ചുവപ്പ് മഷി പേന കടന്ന് പോയത്. ആവർത്തിച്ച് വായിച്ചു, എന്നിലെ തെറ്റ് കാണിച്ച് തരുവാൻ അവനില്ലന്നറിയാം..
A+ മാർക്ക്..
അർഹനായവൻ ജീവിച്ചിരിപ്പില്ല എന്നറിഞ്ഞ് കൊണ്ട് ഞാൻ മാർക്കിടുന്ന ആദ്യ അനുഭവം, 20 വർഷത്തെ ജീവിതത്തിനിടക്ക്. എന്ത് പറ്റി നമ്മുടെ മക്കൾക്ക്. എന്റെ പിതാവും ഞാനും 40 വയസിന് അന്തരമുണ്ട്, ചിന്തയിൽ 10 വയസേ കാണൂ. 90% ഇഷ്ടങ്ങളിലും ഞങ്ങളിൽ സാമ്യതയുണ്ട്...
20 വയസ്സ് വ്യത്യാസമുള്ള നമ്മുടെ അനിയന്മാരും മക്കളും ചിന്തയിൽ 50 വയസ്സിന്റെ അന്തരം കാണുന്നു, ഗുണത്തിനും നന്മയ്ക്കും പറയുന്നതെല്ലാം നമ്മുടെ വിവരദോഷമായിട്ടാണോ അവർ കാണുന്നത്. എവിടെയോ പിഴവ് സംഭവിച്ച പോലെ..
നിയമങ്ങളും ശാസനകളും ഭയന്ന് നമ്മളൊക്കെ ഒളിക്കുന്നുവോ? രീതികളിൽ മാറ്റം വരുത്തിയെങ്കിലും അവരെ നമുക്ക് ചേർത്ത് പിടിച്ചേ പറ്റൂ. അല്ലെങ്കിൽ, അവന്റെ ജീവൻ കടലെടുത്ത പോലെ, ഇനിയും നഷ്ടങ്ങളുണ്ടായേക്കാം. ഇനിയൊരു വീട്ടിലും സംഭവിക്കാതിരിക്കട്ടെ....
\\\
💢💢💢💢💢💢💢
ഞങ്ങളുടെ ഹൃദയം പിളർത്തിയ കടലേ...!!
അരുത്...അരുത്....!!!
ഇനിയും ഇത് പോലെ വേദന തിന്നാൻ ഞങ്ങൾക്ക് വയ്യ...!!
നിന്നെ എനിക്കൊരുപാട്,
ഒരുപാട് ഇഷ്ടമായിരുന്നു.
മനസ്സ് അശാന്തമാകുമ്പോൾ,വ്യാകുലത
പേറി ആകുലനായിരിക്കുമ്പോൾ നിന്നെ നോക്കി നിർന്നിമേശനായി ഇരിക്കാൻ
എന്ത് സുഖമായിരുന്നു.
ആർത്തലച്ച് വരുന്ന നിൻെറ
തിരമാലകളെ നോക്കി എത്ര തവണയാണ് നിന്നിൽ ലയിച്ചിരുന്ന് പോയത്...!!!
നിൻെറ തീരങ്ങളെ ചുംബിച്ച് തിരികെ
പോകുന്ന തിരമാലകളുടെ കിന്നാരവും,
കേട്ട് പ്രണയാർദ്ര ഹൃത്തയത്തോടെ എത്ര തവണയാണ് നിന്നെ വാരിപ്പുണരാൻ വെമ്പൽ പൂണ്ടത്.
അറ്റം കാണാത്ത നിന്നെയും നോക്കി നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ടിരിക്കുമ്പോൾ എല്ലാ ദുഃഖ ഭാരവും നിന്നിലിറക്കി വെക്കാൻ എന്ത് സുഖമായിരുന്നു....!!!
നിന്നിൽ നിന്ന് തിരികെ പോരുമ്പോൾ എന്തൊരാശ്വാസമായിരുന്നു...!!
എന്നിട്ടും നീ....!!
😢😢😢
ഞങ്ങളോട് ഈ ചതി..!!
അതും കൊലച്ചതി😢😢😢....!!!
നീ അറിഞ്ഞോ
ഞങ്ങളുടെ ആദിൽ മോന് A+ മാർക്കുണ്ട്.
വിറക്കുന്ന കൈകളോടെ അവൻെറ മാഷ് സിദ്ധീഖ് സാറ് എഴുതിയത് നീ കണ്ടോ....?
എങ്ങിനെ,നിനക്കതിനെവിടെ നേരം...!!!
മനുഷ്യനെ കൊന്ന് കൊല വിളിക്കാനല്ലേ നിനക്ക് നേരമുളളൂ.....!!!
നിനക്കറിയാമോ,
ആദ്യമായിട്ട് ഒരു രാത്രി നിന്നെ നോക്കി
ശപിച്ചു പോയിട്ടുണ്ട്.
നിന്നോട് തീർത്താൽ തീരാത്ത വെറുപ്പ്
തോന്നിയിട്ടുണ്ട്...!!!
മുഹറം പത്തിന്,
ആ തിരുവോണ ദിനം,
മുഹറം ഒമ്പത് ദിവസവും,
നോമ്പെടുത്ത്,വീട്ടിൽ നിന്നിറങ്ങുമ്പോൾ യാസീനുമോതി,
വല്യുമ്മാക്ക് മുത്തവും കൊടുത്ത്,നിന്നെ ഒന്ന് കാണാൻ വന്ന ഞങ്ങളുടെ മക്കളിൽ ഒരുവനെ നീ കൊണ്ട് പോയ ദിവസം...!!
ആ രാത്രിയുടെ അന്ത്യ യാമത്തിലും,
അവനെ തിരികെത്തരാൻ ഞങ്ങൾ
നിന്നോട് കെഞ്ചി,കേണ്,കരഞ്ഞ് പറഞ്ഞ് അപേക്ഷിച്ചിട്ടും നീ മുഖം തരാതെ കോപാകുലനായി നിന്നപ്പോൾ....!!
ഞങ്ങളുടെ ആ പൊന്നുമോനെ
കൊണ്ട് പോയിട്ടും കലി തീരാതെ
നിൻെറ തിരമാലകൾ ഞങ്ങളെ നോക്കി ആർത്തലച്ചപ്പോൾ....!!!
അവനെനിക്ക് ആരുമായിരുന്നില്ല.
അവനെ ഞാൻ കണ്ടിട്ടുമുണ്ടായിരുന്നില്ല.എൻെറ പഴയ വിദ്യാലയത്തിലെ വിദ്യാർത്ഥി എന്ന ബന്ധം ,
എൻെറ സഹോദരിയുടെ മകൻ ലബീബിൻെറ ആത്മ മിത്രമെന്ന ബന്ധം മാത്രം.
അതുകൊണ്ട് അവനെക്കുറിച്ച് ഞാനൊന്നും എഴുതിയിരുന്നില്ല.
എന്നാൽ ഇന്ന് ഓണപ്പരീക്ഷയുടെ ഉത്തര പേപ്പർ കണ്ടപ്പോൾ എഴുതാതിരിക്കാൻ വയ്യ...!!!
അവൻെറ അദ്ധ്യാപകൻ സിദ്ധീഖ് സാറ് ഇന്ന് പുറത്ത് വിട്ട ആ ഉത്തരപേപ്പർ എന്നെ വല്ലാതെ അലട്ടുന്നു...!!!
അവൻെറ ഉത്തരപേപ്പറുകൾ പോലും കണ്ണീർ വാർക്കുന്നുവോ എന്നതാണെൻെറ ചിന്ത....!!
അദ്ധ്യാപകരുടെ കയ്യിൽ നിന്നും പുഞ്ചിരിയോടെ ഏറ്റ് വാങ്ങി വാരിക്കോരി മുത്തം കൊടുക്കേണ്ടിയിരുന്ന
ആ മിടുക്കനെ കാണാതെ...!!
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അവൻ കൂട്ടുകാർക്കിടയിൽ എന്നും ഒന്നാമനായിരുന്നു.
ചെറുപ്രായത്തിൻെറ തിളപ്പിലും സംഘടനാ പ്രവർത്തനങ്ങളിലും അവൻ മുമ്പിൽ തന്നെയായിരുന്നുപോലും.
അവസാനത്തെ യാത്രയിലും അവനെ നീ ഒന്നാമനാക്കിയില്ലേ...😢😢😢
എന്തിനായിരുന്നു...!!!
ഒരപേക്ഷ മാത്രമേ എനിക്കുളളൂ...!!!
ഇനിയെങ്കിലും ഞങ്ങളുടെ കുരുന്നുകളോട് ദയകാട്ടണേ കടലേ...!!!
ഞങ്ങളുടെ കുരുന്നുകൾ നിന്നോടുളള സ്നേഹം മൂലം നിൻെറ അരികത്തെത്തുമ്പോൾ ,അവരോട് സ്നേഹത്തോ
ടെ മാത്രം ഇടപഴകാൻ തിരമാലകളോട് പറയണേ...!!-
തീരത്ത് നിന്ന് അവരെ
നീ ആഴക്കഴങ്ങളിലേക്ക് കൊണ്ട് പോവല്ലേ...!!!
മുജീബ് ആവിലോറ.

സിദ്ധിഖ് മാസ്റ്റർ - പൂളപ്പൊയിൽ |