താമരശ്ശേരി:പശ്ചിമ ഘട്ടത്തിലെ മലബാര്‍ മേഖല ഉള്‍പ്പെടുന്ന ആറ് ജില്ലകളിലെ എട്ടുകാലികളെ കുറിച്ചുള്ള പഠനത്തിൽ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച കോളിക്കൽ ആശലതയെ GHSS പൂനൂർ ഹയർ സെക്കണ്ടറി പ്രാരംഭ ബാച്ചായ മെമ്മറീസ് 98 - 2k  അനുമോദിച്ചു.


ചടങ്ങിൽ മനാഫ്,സത്താർ മാസ്റ്റർ,സാനുരാജ്,സുൽഫി,അലി അസ്ഹർ,ജുൽന,ബിജില   തുടങ്ങിയവർ സംബന്ധിച്ചു. 

ശാസ്ത്ര ലോകം ഇന്ന് വരെ തിരിച്ചറിയാതിരുന്ന ഒരു സ്പീഷിസ് അടക്കം അപൂര്‍വ്വങ്ങളായ 191 സ്പീഷിസുകളെയാണ് ആശാലത കണ്ടെത്തിയത്.
 

വയനാട് പുത്തുമലയോട് ചേര്‍ന്ന ചൂരല്‍ മലയിലാണ് ജനനം.കോളിക്കൽ സ്വദേശി സിവിൽ എൻജിനിയർ ലിനീഷ് കുമാറിന്‍റെ ഭാര്യയാണ് ആശാലത.