Trending

പൊളിറ്റിക്കൽ സ്കൂളും ഹരിത യുവതി സംഗമവും

മടവൂർ : മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 ശനിയാഴ്ച  പൊളിറ്റിക്കൽ സ്കൂളും ഹരിത യുവതി സംഗമവും മടവൂർ എ.യു.പി.സ്കൂളിൽ വെച്ച് നടക്കും. 


രാവിലെ 10 മണിക്ക് നടക്കുന്ന ഹരിത യുവതി സംഗമം "ഹദഫ് 2019 " എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ ഉത്ഘാടനം ചെയ്യും. 

വൈകു 7 മണിക്ക് നടക്കുന്ന പൊളിറ്റിക്കൽ സ്കൂളിൽ പ്രശസ്ത പൊളിറ്റിക്കൽ ട്രെയിനർ ശരീഫ് സാഗർ ക്ലാസ്സെടുക്കും. 

ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ  പ്രസിഡന്റ് എ.പി.യൂസുഫലി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്‌തീൻ കോയ ഉത്ഘാടനം ചെയ്തു. അഭിഭാഷകനായി എൻട്രോൾ ചെയ്ത പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി  അഡ്വ. അബ്ദുറഹിമാന് സ്നേഹോപഹാരസമർപ്പണം നടത്തി. 

കാസിം കുന്നത്ത്, സി. മുഹമ്മദ്‌ ആരാമ്പ്രം,  വി.സി. റിയാസ് ഖാൻ, ഒ.കെ. ഇസ്മായിൽ, നൗഫൽ പുല്ലാളൂർ,  പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികൾ ആയ  അൻവർ ചക്കാലക്കൽ, ഷറഫു അരീക്കൽ, ഹസീബ് മാസ്റ്റർ, അനീസ് മടവൂർ, വി.പി.സലീം,ഷാഫി ആരാമ്പ്രം, സാലിഹ് മുട്ടാഞ്ചേരി, റാസിഖ് ചോലക്കര താഴം തുടങ്ങിയവർ സംസാരിച്ചു. 

ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും ട്രഷറർ അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ നന്ദി യും പറഞ്ഞു.
Previous Post Next Post
3/TECH/col-right