Trending

പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിജയോത്സവം-ഗൃഹ സന്ദര്‍ശന പരിപാടി ഉദ്ഘാടനം ചെയ്തു

കാന്തപുരം:പൂനൂര്‍ ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ എഡ്യുകെയര്‍ വിജയോത്സവം ഗൃഹ സന്ദര്‍ശന പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ വി.ഷക്കീല ടീച്ചര്‍ നിർവഹിച്ചു.


കാന്തപുരം കൊല്ലോന്നുമ്മല്‍ മുഹമ്മദ് അജ്മലിന്‍റെ വീട്ടില്‍ എത്തിയ അധ്യാപകരും പി.ടി.എ ഭാരവാഹികളും ജന പ്രതിനിധികളും അടങ്ങിയ വിജയോത്സവ സമിതി പഠന സാഹചര്യങ്ങള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പി.ടി.എ പ്രസിഡന്‍റ് എന്‍.അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ കെ.പി സക്കീന, എ.പി. ജാഫര്‍ സാദിഖ്, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍,മേരി ഹെലന്‍, കെ.പി അബ്ദുസ്സലീം, ലത്തീഫ് മലോറം, ഡോ. സി.പി. ബിന്ദു, പി. സജ്ന, എം.കെ. അബ്ദുല്‍ കരീം, സുല്‍ഫീക്കര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

ഹെഡ്മാസ്റ്റര്‍ ഇ.വി അബ്ബാസ് സ്വാഗതവും വിജയോത്സവം കണ്‍വീനര്‍ സലീം വേണാടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right