Trending

എളേറ്റിൽ സഹ്റ സെൻററിൽ പുതുവത്സരാഘോഷവും, അധ്യാപക ദിനാഘോഷവും

എളേറ്റിൽ  സഹ്റ സെൻററിൽ അധ്യാപക ദിനാഘോഷം നടന്നു

 എളേറ്റിൽ വട്ടോളി സി എം  അക്കാദമിക് അവന്യു വിൽ പ്രവർത്തിച്ചുവരുന്ന  സഹ്റത്തുൽ ഖുർആൻ സെൻററിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ അധ്യാപിക മാർക്ക് ടീച്ചേഴ്സ് ഡേ ഗിഫ്റ്റുകൾ കൈമാറി.


മർകസ്‌ വാലി പ്രിൻസിപ്പൽ ടി ഡി മൊയ്‌തീൻ മാസ്റ്റർ അദ്ധ്യാപക ദിന സന്ദേശം നൽകി. പി വി അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. നാസർ സഖാഫി വാളന്നൂർ മുഖ്യ പ്രഭാഷണം നടത്തി. പ്രത്യേക അസ്സംബ്ലി യിൽ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു.




എളേറ്റിൽ സഹ്റ സെൻററിൽ  പുതുവത്സരാഘോഷം സംഘടിപ്പിച്ചു

എളേറ്റിൽ വട്ടോളി സിഎം അക്കാദമിക് അവന്യുവിൽ  പ്രവർത്തിക്കുന്ന സഹ്റത്തുൽ ഖുർആൻ സെൻററിൽ ഹിജ്റ പുതുവത്സരാഘോഷം വിപുലമായി സംഘടിപ്പിച്ചു. അധ്യാപികമാർ തയ്യാറാക്കിയ പ്രകൃതിസൗഹൃദ ഗ്രീറ്റിംഗ് കാർഡുകൾ പുതുവത്സരാശംസകൾ നേർന്നു കൊണ്ട് നൽകി കുട്ടികളുടെ ഉമ്മമാർക്ക് നൽകിയത് ശ്രദ്ധേയമായി. 



അക്കാഡമിക് അവന്യു വിൽ പൂർത്തിയാക്കിയ കളർഫുൾ ക്ലാസ് റൂമുകളുടെ സമർപ്പണം പുതു വർഷത്തിൽ നടന്നു.
വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടന്നു. മാനേജർ നാസർ സഖാഫി വാളന്നൂർ സ്പിരിച്വൽ മെസ്സേജ് നൽകി. 


മുഹറവും  വിവിധ ചരിത്ര സംഭവങ്ങളുനായി  ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ, ചിത്ര-ചാർട്ട് പ്രദർശനം എന്നിവ വിദ്യാലയത്തിൽ പ്രദർശിപ്പിച്ചു. അധ്യാപികമാർ നേതൃത്വം നൽകി.


Previous Post Next Post
3/TECH/col-right