Trending

പി. രാമചന്ദ്രൻ മാസ്റ്റർ സംസ്ഥാന അധ്യാപക പുരസ്കാരം ഏറ്റുവാങ്ങി

പൂനൂർ: സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കൻററി വിഭാഗം ഇംഗ്ലീഷ് അധ്യാപകനുമായ പി.രാമചന്ദ്രൻ മാസ്റ്റർ അധ്യാപക ദിനത്തിൽ  പുരസ്കാരം ഏറ്റുവാങ്ങി.തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിൽ നിന്നുമണ് ഏറ്റുവാങ്ങിയത്. 


പുരസ്കാരത്തോടൊപ്പമുള്ള അവാഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന ചെയ്തു.ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിച്ചു. 

ഭാര്യ ബീന,  പ്രിൻസിപ്പാൾ റെന്നി ജോർജ്, അധ്യാപകരായ കെ.സി റിജുകുമാർ, ഒ. മുഹസിൻ, ടി. വിനീഷ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, വി.സി വീരേന്ദ്ര കുമാർ എന്നിവരോടൊ പ്പമാണ് പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം എത്തിയത്.

ഹരിതാഭമാക്കി, മികവിലേക്ക് നയിച്ച രാമചന്ദ്രൻ മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്.

താമരശ്ശേരി:പൂനൂർ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിനെ
മികവിന്റെ കേന്ദ്രമാക്കുന്നതിന് നേതൃത്വപരമായ
പങ്കുവഹിച്ച ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ്
അധ്യാപകൻ രാമചന്ദ്രന് സംസ്ഥാന സർക്കാരിന്റെ അധ്യാപകഅവാർഡ് ലഭിച്ചു.


 ശ്രീ. പുരുഷൻ കടലുണ്ടി എം എൽ യുടെ എന്റെ സ്കൂൾ പദ്ധതി കോഓർഡിനേറ്റർ, ശ്രീ. കാരാട്ട് റസാഖ് എം എൽ യുടെ നൻമ്മ മണ്ഡലം പദ്ധതി കോർഡിനേറ്റർ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൌൺസിൽ
ടെക്സ്റ്റ്‌ ബുക്ക്‌ രചിയിതാവ്, പരിശീലന കോർ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലീഷ് മുൻ ചീഫ് ട്യൂട്ടർ, കോഴിക്കോട് ഡയറ്റ്
ഉപദേശക സമിതി അംഗം, കോഴിക്കോട് ജില്ലാപഞ്ചായത് ഹയർ സെക്കണ്ടറിവിദ്യാഭ്യാസ ഉപദേശക സമിതി അംഗം, കൊടുവള്ളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസവിദഗ്ദ്ധസമിതി അംഗം എന്നീ നിലകളിലുള്ള പാഠ്യേ-പാഠ്യേതര രംഗത്തെ കഴിഞ്ഞമുപ്പത്തി രണ്ടു വർഷകാലയളവിലെ മാതൃകാപരമായ സേവനങ്ങൾ പരിഗണിച്ചുകൊണ്ടാണ് സർക്കാർ
അവാർഡ് നൽകുന്നത്.

പഠന നിലവാരത്തിലും ഭൗതീക സൗകര്യങ്ങളിലും
ഏറെ പിന്നിലായിരുന്നു പൂനൂർ ഹയർസെക്കണ്ടറി
സ്കൂളിൽ ശ്രീ. പുരുഷൻ കടലുണ്ടി എം എൽ എ
യുടെ എന്റെ സ്കൂൾ പദ്ധതി കോർഡിനേറ്റർ എന്ന നിലയിൽ എം എൽ എ ഫണ്ടും ജില്ലാ പഞ്ചായത്ത്‌ മാതൃകാവിദ്യാലയമെന്നനിലയിലുള്ള ഫണ്ടും കൃത്യമായി വിനിയോഗിച്ചുകൊണ്ടു സ്കൂളിന്റെ
ഭൗതീക സൗകര്യങ്ങളും പഠന നിലവാരവും
മെച്ചപ്പെടുത്തുന്നതിനും ജൈവ വൈവിധ്യസംരക്ഷണ പ്രവർത്തനത്തിലൂടെ
ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിനെ
ഹരിതാഭ മാക്കുന്നതിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകി. 


പഠന പിന്നോക്കം നിൽക്കുന്ന ഹയർ സെക്കണ്ടറി
വിദ്യാർത്ഥികൾക്കുവേണ്ടി രാമചന്ദ്രൻ മാസ്റ്റർ
വികസിപ്പിച്ച "അക്കാഡമിക് ക്ലിനിക്കിലൂടെ" സ്കൂളിന്റെ വിജയശതമാനവും ഗുണനിലവാരവും ഏറെമെച്ചപ്പെടുകയുണ്ടായി.
പ്രസ്തുത പദ്ധതി ജില്ലാപഞ്ചായത് ഏറ്റെടുത്തു
നടപ്പിലാക്കി വരികയാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയും സാമൂഹ്യ പ്രവർത്തകനുമാണ് അദ്ദേഹം. സ്കൂളിൽ NSS
സ്കൗട്ട്, ഗൈഡ്സ്, ഭൂമിത്രസേന എന്നിവയുടെ യുണിറ്റ് ആരംഭിക്കുന്നതിനും സംസ്ഥാനത്തു 


തന്നെ ശ്രദ്ധേയ മായ സ്കൂൾ ഗേറ്റ് നിർമ്മിക്കുന്നതിനും കേരള സർക്കാരിന്റെ മൂന്നുകോടി ഫണ്ട്‌ വിനിയോഗിക്കുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും അദ്ദേഹം
നേതൃത്വം നൽകുകയുണ്ടായി. കരുവമ്പൊയിൽ
ഗവണ്മെന്റ് യു പി സ്കൂൾ അദ്ധ്യാപിക
എ. വി. ബീന ഭാര്യയും വയനാട് മെഡിക്കൽ കോളേജ് എം ബി ബി എസ്
വിദ്യാർത്ഥി അശ്വിൻ. പി. ആർമകനും,
കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി അശ്വതി. പി. ആർ മകളുമാണ്. 



Previous Post Next Post
3/TECH/col-right