Trending

മടവൂർ എ യു പി സ്കൂൾ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു

മടവൂർ:പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ  അവതരിപ്പിച്ചു കൊണ്ട് മടവൂർ എ.യു.പി.സ്കൂൾ ഓണം ആഘോഷിച്ചു. അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനും ധാരാളം പുസ്തകങ്ങളുടെ രചയിതാവുമായ അഹമദ് കോയ സാഹിബ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
 

കൂട്ടും പുറത്ത് താഴ്ത്തു മുതൽ ഒഴുകി മൂന്നാംപുഴ വരെ എത്തുന്ന കുടിനീരിന്റെ ഉറവിടമായ തോട് വൃത്തിയായി സംരക്ഷിക്കേണ്ട ആവശ്യകത ചർച്ച ചെയതു.ഓരോ വൃക്തിയും മാലിന്യ സംസ്കരണം  മനസ്സിൽ നിന്നുണ്ടാകുന്ന ഒരു നല്ല സംസ്കാരത്തിന്റെ അടയാളമായി വളർത്തിയെടുക്കാൻ പരിശ്രമിക്കുക. അതിന് ഓരോ കുട്ടിയും ഗ്രീൻ അമ്പാസഡർമാരായി മാറുക.എന്നീ കാര്യങ്ങൾ സെമിനാറിലൂടെ ഉരുത്തിരിഞ്ഞു.



തുടർ നടപടിക്ക് നേതൃത്വം നൽകാൻ മടവൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സാബിറ മൊടയാനി, എ.പി.നസ് തർ, എന്നിവരും സ്കൂളിലെപരിസ്ഥിതി ക്ലബ്ബും മുന്നോട്ട് വന്നു.

സ്കൂൾ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എ.പി.നസ് തർ, സാബിറ മൊടയാനി, സ്റ്റാഫ് സെക്രട്ടറി എം പി രാജേഷ്, സ്ക്കൂൾ ലീഡർ നൗഷിൻ റഹ്മാൻ എന്നിവരും സംസാരിച്ചു.


സീഡ് കോഡിനേറ്റർ കൂടിയായ ഹുസൈൻ കുട്ടി മാസ്റ്റർ സ്വാഗതവും, എ.പി.വിജയകുമാർ നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right