മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നു ദിവസം കൂടി മഴ തുടരും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 13 August 2019

മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നു ദിവസം കൂടി മഴ തുടരും

മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നു ദിവസം കൂടി മഴ തുടരും
PublIshed 13-08-19 ചൊവ്വസംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ കാരണം. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. എട്ട് ജില്ലകളി ല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യത യുണ്ട്. 16ന് ശേഷം സംസ്ഥാനത്ത് മഴ കുറയും. വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നില യില്‍ നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യ തയുള്ളതിനാല്‍ നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം

No comments:

Post a Comment

Post Bottom Ad

Nature