വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 14) അവധി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 13 August 2019

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 14) അവധി.

കനത്ത മഴയ്ക്കുള്ള സാധ്യതയെത്തുടർന്നു സംസ്ഥാനത്തു മൂന്നിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം, ജില്ലകളിലാണ് ജാഗ്രതാനിർദേശം. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോടും റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 


കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കം  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ഓഗസ്റ്റ് 14) അവധി. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്.


നാളെ (ഓഗസ്റ്റ് 14-ന്) റെഡ് അലർട്ട് നിലനിൽക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നതും, വിദ്യാർത്ഥികളിൽ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

എറണാകുളം 

എറണാകുളം ജില്ലയിൽ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ നാളെ (14 -08 -2019 ) അവധി പ്രഖ്യാപിച്ചു. 

എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ മുതൽ മഴയാണ്.  

 തൃശൂർ

തൃശൂർ  ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടർ നാളെ (14-08 -2019 ) അവധി പ്രഖ്യാപിച്ചു.

വയനാട്‌ 

മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട്‌ പൂർണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ 14.8.2019 ന്‌ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല. 


കണ്ണൂർ

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (CBSE, ICSE ഉൾപെടെ ) നാളെ (14-8-19) അവധി പ്രഖ്യാപിക്കുന്നു. മദ്രസകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. ട്യൂഷൻ സെന്ററുകളും മറ്റു സ്വകാര്യ വിദ്യാലയങ്ങളും പ്രവർത്തിക്കാൻ പാടുള്ളതല്ല.

മലപ്പുറം

നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്ത്തനങ്ങളും തുടര്‍ന്നുവരുന്നതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) #നാളെ (14.08.2019 തീയതി #ബുധനാഴ്ച ) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


 

No comments:

Post a Comment

Post Bottom Ad

Nature