സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 89 ആയി; പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു

മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 89 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. സ്ത്രീയുടേതെന്ന് സംശയിക്കുന്ന ഭാഗികമായിട്ടുള്ള ഒരു മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ 20 പേരുടെ മരണം സ്ഥിരീകരിച്ചു. എന്നാല്‍ 20 പേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 39 പേരെയാണ് കവളപ്പാറയില്‍ നിന്നും കണ്ടെത്തേണ്ടത്. 

വയനാട് പുത്തുമലയിലും തുടർച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ്. പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ. 

കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തുന്നത്.തൃശ്ശൂര്‍ വെങ്കിടങ്ങു കണ്ണോത്തില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു. പുളിക്കല്‍ സ്വദേശി റസിയ ആണ് മരിച്ചത്. റസിയയുടെ കൂടെ വെള്ളത്തില്‍ വീണ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തി.

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ റെ‍ഡ് അലർട്ട്, 9 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറ‌ഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.

തിരുവനന്തപുരത്ത് നെയ്യാർ ഡാം തുറന്നു. നിലവിൽ തുറന്നിരിക്കുന്ന അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ കുടുതൽ ഉയർത്തി. മറ്റിടങ്ങളിൽ ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു.

സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് രാവിലെ മഴ കുറവാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിർദ്ദേശമുണ്ട്. കോഴിക്കോടും കാസർകോടും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പത്തനംതിട്ട ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിൽ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതൽ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. 

കാസർകോട് രാവിലെ വീണ്ടും മഴ ശക്തമാകുകയാണ്. വയനാട്ടിൽ മഴ തീരെ കുറയുകയാണ് കഴിഞ്ഞ 24 മണിക്കൂറിൽ ശരാശരി 15.27 മില്ലിമീറ്റർ മഴ മാത്രമാണ് ഇന്ന് പെയ്തത്. കോഴിക്കോട്ട് ജില്ലയിലും മഴ കുറ‍ഞ്ഞു. പാലക്കാട് ഇന്ന് പുലർച്ചെ മുതൽ മഴ വിട്ടു നിൽക്കുകയാണ്. 
കോട്ടയത്ത് ഇന്ന് മഴ കനത്തു. രാവിലെ മുതൽ നല്ല മഴയാണ് പെയ്യുന്നത്.

താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ചെറിയ തോതിൽ ഇറങ്ങി തുടങ്ങിയിരുന്നെങ്കിലും മഴ വീണ്ടും കനത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 26,500 പേർ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്. മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.

ക്യാമ്പിൽ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ചി​ത്ര​മെ​ടു​ത്ത ആ​റ് പേ​ര്‍​ക്കെ​തി​രേ കേ​സ്
 

പൊ​ന്നാ​നി: ദു​രി​താ​ശ്വാ​സ ക്യാന്പില്‍ അ​തി​ക്ര​മി​ച്ച്‌ ക​യ​റി ഫോ​ട്ടോ​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. പൊ​ന്നാ​നി എ​വി​എ​ച്ച്‌എ​സ്‌എ​സ് പൊ​ന്നാ​നി​യി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. 

ര​ണ്ട് പു​രു​ഷ​ന്‍​മാ​രും നാ​ല് സ്ത്രീ​ക​ളും അ​ട​ങ്ങു​ന്ന സം​ഘം ക്യാന്പി​ല്‍ ക​യ​റി ദു​രി​ത​ബാ​ധി​ത​രു​ടെ ചി​ത്രം പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. പൊ​ന്നാ​നി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തി​ക്ര​മി​ച്ച്‌ ക​യ​റു​ക, അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്ര​മെ​ടു​ക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്. 

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തും അ​ഭി​ന​ന്ദ​നീ​യ​മാ​ണ്, എ​ന്നാ​ല്‍ കാം​പ് അ​ധി​കൃ​ത​രു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​മ്മ​ത​മി​ല്ലാ​തെ​യും സ്വ​കാ​ര്യ​ത മാ​നി​ക്കാ​തെ​യും ചി​ത്ര​ങ്ങ​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ​ക​ര്‍​ത്ത​രു​ത്.

ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല ക​ളക്ട​ര്‍ ജാ​ഫ​ര്‍ മ​ലി​ക് അ​റി​യി​ച്ചു.
 
മണ്ണുമാന്തിയുടെ കൈകളിൽ കണ്ണുംനട്ട് ഒരു നാട്
 
നിലമ്പൂർ: പൊട്ടിപ്പിളർന്ന ഭൂമിയുടെ ഹൃദയംപോലെയാണ് ഇപ്പോൾ കവളപ്പാറ മല. ഉരുൾപൊട്ടിയെത്തിയ മണ്ണിൽ കലങ്ങിയൊഴുകുന്ന പുഴയും തകർന്നുകിടക്കുന്ന വീടുകളും അടിഞ്ഞുകൂടിയ മരങ്ങളും ഒരു മഹാദുരന്തത്തിന്റെ കാഴ്ചകൾ. അറുപതിലേറെപ്പേർ മണ്ണിൽപുതഞ്ഞുകിടക്കുന്ന കവളപ്പാറമലയിൽ ഇപ്പോൾ എല്ലാകണ്ണുകളും നീളുന്നത് മണ്ണുമാന്തിയന്ത്രത്തിന്റെ കൈകളിലേക്കാണ്.


നൂറേക്കർ ഭൂവിസ്തൃതിയിൽ ദുരന്തസ്ഥലത്ത് പലയിടങ്ങളിലായി എട്ട്‌ മണ്ണുമാന്തിയന്ത്രങ്ങളാണ് തിരച്ചിൽ നടത്തുന്നത്. ഇവയ്ക്കരികിൽ നെടുവീർപ്പോടെ കാത്തുനിൽക്കുന്നവരിൽ മണ്ണിനടിയിൽപ്പെട്ടവരുടെ ബന്ധുക്കളുണ്ട്. നാലുദിവസമായി തിരച്ചിലിന് സഹായിക്കുന്ന ഹൃദയാലുക്കളായ മനുഷ്യരുണ്ട്.


നാല്പതും അൻപതും അടി താഴ്ചയിലാണ് വീടുകൾക്കകത്ത് മനുഷ്യർ കുടുങ്ങിക്കിടക്കുന്നത്. മണ്ണുമാന്തിയും കോൺക്രീറ്റ് എടുപ്പുകൾ പൊളിച്ചെടുത്തും ഇവരെ രക്ഷിക്കുന്നത് അതീവ ദുഷ്കരമാണ്.
കവളപ്പാറ മല മുഴുവൻ മൂടിനിൽക്കുന്ന കോടയും ഉച്ചതിരിഞ്ഞ് ഇടയ്ക്കിടെ ചാറിയ മഴയും രക്ഷാപ്രവർത്തകരിൽ ആശങ്ക നിറച്ചു. 


ദേശീയ ദുരന്തനിവാരണസേനയുടെയും സന്നദ്ധസംഘടനകളുടെയും നൂറുകണക്കിന് സേവകരാണ് ഇവിടെ പകൽമുഴുവൻ അധ്വാനിക്കുന്നത്. ഒപ്പം ഭക്ഷണവുമായും മറ്റ് സഹായങ്ങളുമായും എത്തുന്നവർ. മൃതദേഹം കണ്ടെടുക്കുമ്പോൾത്തന്നെ കൊണ്ടുപോകാൻ ആംബുലൻസുകളും വഴിയൊരുക്കി പോലീസും മുഴുവൻ സമയവുമുണ്ട്.തിങ്കളാഴ്ച ആറ്‌ മൃതദേഹങ്ങൾ കണ്ടെടുത്തു. മണ്ണുമാന്തിക്കുചുറ്റും ഇപ്പോഴും സേവനസന്നദ്ധരായി നിൽക്കുകയാണ് നാട്ടുകാർ.
 

കൂടുതൽ വലിയ മണ്ണുമാന്തിയന്ത്രങ്ങളും മരത്തടികൾ മുറിച്ചെടുക്കാനുള്ള വാളുകളും എത്തിക്കുകയാണെങ്കിൽ തിരച്ചിൽ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്ന് നാട്ടുകാരനും സന്നദ്ധപ്രവർത്തകനുമായ ഇ.വി. പ്രമോദ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ മന്ത്രി ഇതെല്ലാം വാഗ്ദാനം ചെയ്തെങ്കിലും വേണ്ടരീതിയിലുള്ള സഹായങ്ങൾ എത്തിച്ചിട്ടില്ല.
  
'ഒന്നിച്ചുനില്‍ക്കാം, അതിജീവിക്കാം, സര്‍ക്കാര്‍ ഒപ്പമുണ്ട്'; ദുരിതാശ്വാസ ക്യാമ്പില്‍ ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി

വയനാട്: ഒന്നിച്ചുനിന്നുകൊണ്ട് എല്ലാ കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും അതിജീവിക്കാമെന്ന്  മേപ്പാടി ദുരിതാശ്വാസ ക്യാമ്പിലെത്തിയ  മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍  നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ഉറപ്പാണ് തന്നെ കാത്തിരുന്ന ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്.

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വ‌ാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇനി പങ്കെടുക്കും.

ഇനി ശ്രദ്ധ പകർച്ചവ്യാധി പടരാതിരിക്കാൻ; മുൻ കരുതൽ നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു പൈസ പോലും വകമാറ്റാൻ കഴിയില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ആർക്ക് വേണമെങ്കിലും ദുരിതാശ്വാസ നിധി പരിശോധിക്കാമെന്നും ചില കേന്ദ്രങ്ങൾ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

 പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രസ്താവന നടത്തിയത്.
പ്രളയത്തിന് ശേഷം പകർച്ചവ്യാധി ഭീഷണി നിൽനിൽക്കുന്നുണ്ടെന്നും അതിനാണ് ഇപ്പോൾ സർക്കാരിന്‍റെ മുൻഗണനയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

എല്ലാ ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്, 14 ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗികൾക്ക് ക്യാമ്പുകളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ സംഘവും പ്രവർത്തനം തുടങ്ങിയതായി മന്ത്രി അറിയിച്ചു. എലിപ്പനിക്കെതിരെ പ്രത്യേക മുൻ കരുതൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ശുചീകരണ പ്രവർത്തകരെ ആരോഗ്യ വകുപ്പ് പ്രത്യേകം പരിശീലിപ്പിക്കുമെന്നും കെ കെ ഷൈലജ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്യാമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്.

അയൽ സംസ്ഥാനങ്ങളുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. കേരളത്തിലെ സാഹചര്യത്തെ പറ്റി വിശദമായ റിപ്പോർട്ട്‌ കേന്ദ്രത്തിന്  സമർപ്പിച്ചുവെന്നും മരുന്നുകൾ ഉൾപ്പെടെയുള്ള സഹായങ്ങളുടെ കാര്യത്തിൽ കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


💢💢💢💢💢💢💢💢 

🖍മഴ ശമിച്ചു, പ്രളയം ഒഴിയുന്നു. രണ്ടാം പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി. സര്‍ക്കാരിന്റെ കണക്കില്‍ 83 പേരാണ് മരിച്ചത്. 52 പേരെ കാണാനില്ല. ഉരുള്‍പൊട്ടിയ കവളപ്പാറയില്‍നിന്ന് ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പുത്തുമലയില്‍നിന്ന് കൂടുതലാരെയും കണ്ടെത്താനായില്ല. 1,654 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,87,585 പേര്‍ കഴിയുന്നുണ്ട്.


🖍ഒമ്പതു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി. പ്രഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകം. എല്ലാ സര്‍വകലാശാലകളും ഇന്നത്തെ പരീക്ഷകളും മാറ്റിവച്ചു. ആരോഗ്യ സര്‍വകലാശാല നാളത്തെ പരീക്ഷകളും മാറ്റി.

🖍ഇന്നും നാളേയും 16 നുമായി നടത്താനിരുന്നു ഡിഫാം പരീക്ഷകള്‍ മാറ്റിവച്ചു. 26, 27, 29 തീയതികളിലേക്കാണു മാറ്റിയത്.

🖍ഷൊര്‍ണൂര്‍- കോഴിക്കോട് പാതയിലെ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തടസങ്ങള്‍ നീക്കി ബലക്ഷയമുണ്ടോയെന്ന പരിശോധന പൂര്‍ത്തിയാക്കിയശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചറായി കടത്തിവിട്ടു.

🖍ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ശുചീകരണത്തിനു മുന്‍ഗണന നല്‍കുന്നതിനൊപ്പം ക്യാമ്പുകളില്‍ ശൗചാലയങ്ങള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

🖍ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായങ്ങള്‍ ക്യാമ്പ് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ക്യാമ്പ് കമ്മിറ്റി മുഖേന മാത്രമേ നല്‍കാവൂവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സംഘടനകളും മറ്റും ക്യാമ്പിലെ അന്തേവാസികള്‍ക്കു നേരിട്ട് വിതരണം നടത്തരുത്. വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പിരിവു നടത്തരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

🖍തൃശൂര്‍ ചേറ്റുപുഴയില്‍ ചൂണ്ടയിടുന്നതിനിടെ വെള്ളത്തില്‍ വീണ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടു പേര്‍ മുങ്ങി മരിച്ചു. മനക്കൊടി കിഴക്കുംപുറത്തെ കണ്ണനായ്ക്കല്‍ ജോര്‍ജിന്റെ മകന്‍ സുരേഷ്, സഹോദരന്റെ മകള്‍ ആന്‍ റോസ് എന്നിവരാണു മരിച്ചത്.

🖍തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്നു രാവിലെ തുറക്കും. നാലു ഷട്ടറുകള്‍ ഒരിഞ്ചുവീതം മാത്രമേ തുറക്കൂ.

🖍പ്രളയ ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. വയനാട്ടിലും മലപ്പുറം ജില്ലയിലെ കവളപ്പാറയിലുമാകും മുഖ്യമന്ത്രി സന്ദര്‍ശിക്കുക.

🖍വയനാട്ടിലെ നീര്‍വാരം സ്‌കൂളിലെ  ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. പുറമേനിന്നു കൊണ്ടുവന്ന ഭക്ഷണം കഴിച്ച 45 പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🖍ഈശ്വരനു ജാതിയും മതവുമില്ല. കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തെ പഴയങ്ങാടി അമ്മകോട്ടം ദേവീ ക്ഷേത്രത്തില്‍നിന്നാണ് ഈ വിശേഷം. പ്രളയത്തില്‍ മുങ്ങി പ്ലാസ്റ്റിക്കും മരത്തടികളും ചപ്പുചവറുകളും പക്ഷിമൃഗാദികളുടെ ജഡവും തുടങ്ങി ശ്രീകോവിലടക്കം മാലിന്യവും ചെളിയും നിറഞ്ഞിരിക്കുകയായിരുന്നു. നിത്യപൂജകള്‍ക്കു മുമ്പേ ക്ഷേത്രം വൃത്തിയാക്കാന്‍ എന്തു ചെയ്യും? അപ്പോഴാണ് പെരുനാള്‍ ദിനത്തില്‍ പ്രദേശത്തെ മുസ്ലീം സന്നദ്ധസേനയായ വൈറ്റ് ഗാര്‍ഡ് രംഗത്തെത്തിയത്. തങ്ങള്‍ ശുചീകരിക്കാമെന്നു പറഞ്ഞപ്പോള്‍ ക്ഷേത്രം പൂജാരിയും ഭാരവാഹികളും സമ്മതിച്ചു. ഇരുപത്തഞ്ചംഗ സംഘം ക്ഷേത്രം ശുചീകരിച്ചശേഷമാണ് പെരുനാള്‍ നമസ്‌കാരത്തിനും പെരുനാള്‍ ഭക്ഷണം കഴിക്കാനും പോയത്.

🖍പ്രളയ ബാധിതരെ സഹായിക്കാന്‍ മാതൃക കാട്ടിയ നൗഷാദിനും ആദര്‍ശ് എന്ന വിദ്യാര്‍ഥിക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. പ്രളയ ബാധിതര്‍ക്കു സ്വന്തം ഗോഡൗണിലെ തുണികള്‍ വാരിനല്‍കിയൈ എറണാകുളം ബ്രോഡ് വേയില്‍ വഴിയോര കച്ചവടക്കാരനായ മാലിപ്പുറം സ്വദേശി പി.എം. നൗഷാദ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. എല്ലാ സ്‌കൂളുകളില്‍നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള പ്രൊജക്ട് സമര്‍പ്പിച്ചാണ്‌ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശ് ശ്രദ്ധേയനായത്.

🖍മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹനാപകടത്തിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിവിട്ടു. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

🖍കര്‍ണാടകത്തിലെ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. അടിയന്തര സഹായമായി 10,000 രൂപവീതം വിതരണം ചെയ്തു തുടങ്ങി. ഭവന രഹിതരായവര്‍ക്ക് അയ്യായിരം രൂപവീതം പ്രതിമാസം വീട്ടുവാടക നല്‍കും. പ്രളയത്തില്‍ മരിച്ച 42 പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

🖍പതിനെട്ടു വര്‍ഷത്തിനിടെ ഒരിക്കല്‍പോലും തനിക്ക് അവധിക്കാലം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസ്‌കവറി ചാനല്‍ ഇന്നലെ രാത്രി സംപ്രേക്ഷണം ചെയ്ത 'മാന്‍ വേഴ്സസ് വൈല്‍ഡ്' എന്ന പരിപാടിയില്‍ അവതാരകനായ സാഹസിക സഞ്ചാരി ബിയര്‍ ഗ്രില്‍സിനോടാണ് നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍.

🖍കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ വെള്ളത്തില്‍ മുങ്ങിയ വീടിന്റെ മേല്‍ക്കൂരയില്‍ മുതല. ഞായറാഴ്ച നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ മുതലയെ രക്ഷപ്പെടുത്താന്‍ എത്തിയെങ്കിലും പിന്നീട് അതിനെ കണ്ടില്ല. വീടിന് മുകളില്‍ ഇരിക്കുന്ന മുതലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

🖍വിശാഖപട്ടണത്തിനു സമീപം ചെറുകപ്പലിനു തീപിടിച്ച് ഒരാളെ കടലില്‍ കാണാതായി. കോസ്റ്റല്‍ ജഗ്വാര്‍ എന്ന കപ്പലില്‍ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന 29 പേരും ജീവന്‍ രക്ഷിക്കാന്‍ കടലില്‍ ചാടി. ഇവരിലൊരാളെയാണ് കാണാതായത്‌. തീരസംരക്ഷണ സേനയുടെ റാണി റാഷ്മോണി എന്ന കപ്പല്‍ എത്തി 28 പേരെ രക്ഷിച്ചു.

🖍ജമ്മു കാഷ്മീരിലും ലഡാക്കിലും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പ്രത്യേക കര്‍മസേന രൂപവത്കരിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. റിലയന്‍സ് ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കായി അവിടെ നിക്ഷേപം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് അംബാനിയുടെ പ്രസ്താവന.

🖍ഗുസ്തി താരം ബബിത ഫോഗാട്ട് ബിജെപിയില്‍ ചേര്‍ന്നു. ഹരിയാന സ്വദേശിയാണ്.

🖍കാഷ്മീര്‍ നടപടികളില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലിക്കെതിരേ പോലീസ് കണ്ണീര്‍വാതകവും പട്ടാളം വെടിവയ്പും നടത്തിയെന്ന വാര്‍ത്ത വീഡിയോ ദൃശ്യങ്ങളോടെ ആവര്‍ത്തിച്ച് ബിബിസി. വാര്‍ത്ത തെറ്റെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും കാഷ്മീരില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ മറികടന്ന് സത്യം പുറത്തുവിടുമെന്ന് ബിബിസി ട്വിറ്ററില്‍.

🖍ലോകം അനിശ്ചിതത്വത്തിലൂടെ കടന്നു പോകുമ്പോള്‍  ഇന്ത്യാ- ചൈന ബന്ധം ലോകത്തിന്റെ സ്ഥിരതയ്ക്കു വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. മൂന്നുദിവസത്തെ ചൈന സന്ദര്‍ശനത്തിനിടെയാണ് ജയശങ്കറിന്റെ പരാമര്‍ശം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. മോദി- ഷി ജിന്‍പിംഗ് അനൗദ്യോഗിക ഉച്ചകോടിക്കു മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍  ചൈനയിലെത്തിയത്.

🖍അയ്യായിരത്തോളം പ്രതിഷേധക്കാര്‍ വളഞ്ഞതോടെ ഹോങ്കോംഗ് വിമാനത്താവളം അടച്ചു. ഇവിടത്തെ എല്ലാ വിമാനങ്ങളും റദ്ദാക്കി. യാത്രക്കാരോട് എത്രയും വേഗം വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

🖍ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത നാലു ഗോളിന് ചെല്‍സിയെ പരാജയപ്പെടുത്തി.

🖍ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ്‌ നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്‌ലി. 11406 റൺസ്‌ നേടിയ കോഹ്‌ലിക്ക്‌ മുന്നിൽ ഇനി 18426 റൺസോടെ സച്ചിൻ മാത്രം.

🖍സൗഹൃദമത്സരത്തില്‍ റയല്‍ മാഡ്രിഡിനെ മുട്ടുകുത്തിച്ച്  എ.എസ്. റോമ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ട്  മല്‍സരത്തിലാണ് റയലിനെ അഞ്ച് ഗോളുകള്‍ക്ക് റോമ തോല്‍പിച്ചത്.

🖍ബാംഗ്ലൂരില്‍ നിന്ന് പുതിയ വിമാനസര്‍വീസുമായി ലുഫ്താന്‍സ. മലയാളികള്‍ ഏറെയുളള തെക്കുപടിഞ്ഞാറന്‍ ജര്‍മന്‍ നഗരമായ മ്യൂണിക്കിലേക്കാണ് ലുഫ്താന്‍സ പുതിയ സര്‍വീസ് പ്രഖ്യാപിച്ചത്. ആഴ്ചയില്‍ അഞ്ച് ദിവസമാകും മ്യൂണിക്കിലേക്കുളള സര്‍വീസ്. 2020 മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കും.

🖍ജമ്മു കശ്മീര്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജപ്പാന്‍. കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപ വാഗ്ദാനമാണിത്.  2014 ല്‍ 1,156 ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 1,441 ആയി ഉയര്‍ന്നു..

🖍മാനസികസമ്മര്‍ദ്ദ്ം മധ്യവയസ്‌കരായ സ്ത്രീകളില്‍ ഓര്‍മക്കുറവുണ്ടാക്കുമെന്നു പഠനം. കാലക്രമേണ ഇത് സ്മൃതിനാശത്തിനു വഴിവെക്കുമെന്നും പഠനം വ്യക്തമാക്കുന്നു. സമ്മര്‍ദങ്ങളെ നമുക്ക് മുഴുവനായും ഒഴിവാക്കാന്‍ കഴിയില്ല. എന്നാല്‍, അവയോടു പ്രതികരിക്കേണ്ട രീതിയില്‍ മാറ്റംവരുത്താന്‍ കഴിയുമെന്ന് യു.എസിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ സിന്‍സിയ മണ്‍റോ പറയുന്നു. സമ്മര്‍ദം കൂടുന്നതു മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ മോശമാക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.


0 Comments