പുത്തുമല ദുരന്തത്തിന് കാരണമായത് സോ യില്‍ പൈപ്പിംങ്
Published 13-08-19 ചൊവ്വ

മേപ്പാടി.പുത്തുമല ദുരന്തത്തിനിടയാക്കിയത് കനത്ത മഴക്കൊപ്പം സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസവും. വ്യാപകമായി മരം മുറി നടന്ന പ്രദേശങ്ങളിലാണ് സോയില്‍ പൈപ്പിങ് സംഭ വിക്കുന്നത്. മുറിച്ച മരത്തിന്റെ ജീര്‍ണിച്ച വേരു കളിലൂടെ വെള്ളം ഇറങ്ങിയാണ് സോയില്‍ പൈപ്പിങ് നടക്കുന്നത്. ഇതുവഴിയുണ്ടായ വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് മേഖലയില്‍ ദുര ന്തമുണ്ടാക്കിയതെന്നാണ് കരുതപ്പെടുന്നത്.

പുത്തു മലയില്‍ ഒന്നര മീറ്റര്‍ മാത്രമാണ് മണ്ണിന്റെ കനം. വയനാട് ജില്ലാ മണ്ണ് സംരക്ഷണവിഭാഗം മേധാവി പി യു ദാസിന്റേതാണ് കണ്ടെത്തല്‍. കോഴിക്കോട് കാരശ്ശേരിയിലും സോയില്‍ പൈ
പ്പിംഗ് പ്രതിഭാസമെന്ന് സംശയം. ഭൂമിക്കടിയിലൂ ടെ വെള്ളവും കളിമണ്ണും ഒഴുകിയെത്തുന്നതും ദുരന്തത്തിന് കാരണമാകുന്നു.

നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാ ണ് കാരശ്ശേരിയിലേത്. ഇത്തരത്തില്‍ ക്വാറിക ളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിംങി ന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളി ല്‍ വ്യക്തമായിരുന്നു.