Trending

ഉണ്ണികുളത്ത് വയലിൽ മാലിന്യം തള്ളിയ സംഭവം: ഡ്രൈവർ അറസ്റ്റിൽ

പൂനൂർ : ഉണ്ണികുളത്ത് ഗെയിൽ വാൾവ് സ്റ്റേഷന്റെ നിർമാണ പ്രവൃത്തി നടക്കുന്ന വയലിൽ മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റുചെയ്തു. കർണാടക ഹൂഗ്ലി താജ് നഗർ സ്വദേശി ഇറാ ഇന്നയാണ് (28) അറസ്റ്റിലായത്. ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.



മാലിന്യം കൊണ്ടുവന്ന വാഹനത്തിന്റെ നാലു ടയറിന്റെയും കാറ്റ് ഒഴിച്ചതിനാൽ വാഹനവും മാലിന്യവും ഉണ്ണികുളം റോഡരികിൽ നിന്നും ഇനിയും നീക്കിയിട്ടില്ല. ദുർഗന്ധം വമിക്കുന്നതിനാൽ മൂക്ക് പൊത്താതെ ഈ വഴിപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വയലിൽ കുഴിയെടുത്ത് മാലിന്യം മൂടാനാണ് ശ്രമം നടത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലെ മാലിന്യം ഒന്നിച്ച് ശേഖരിച്ചാണ് വാഹനത്തിൽ ഉണ്ണികുളത്തെത്തിച്ചത്.





മാലിന്യം കൊണ്ടുവന്ന വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. മാലിന്യം വയലിൽ നിക്ഷേപിച്ച് മണ്ണിട്ട് മൂടിയാൽ തൊട്ടടുത്ത പ്രദേശങ്ങളിലെ കിണറുകളിലേക്കും തൊട്ടടുത്ത ജലനിധി കുളത്തിലേക്കും മലിനജലം ഒഴുകുമെന്ന് പ്രദേശവാസികൾ ഭയക്കുന്നുണ്ട്. 



അതു കൊണ്ട് തന്നെ മാലിന്യം വയലിൽ തള്ളുന്നതിനെതിരേ ശക്തമായ നടപടി വേണമെന്ന് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ബാലുശ്ശേരി പോലിസ് ഉണ്ണികുളം പഞ്ചായത്തിലെത്തി പ്രസിഡന്റ് ഇ.ടി. ബിനോയിയിൽനിന്ന്‌ വിവരങ്ങൾ ശേഖരിച്ചു.
Previous Post Next Post
3/TECH/col-right