എളേറ്റിൽ വട്ടോളിക്ക് നോക്കുകുത്തിയായി എ.ടി.എമ്മുകൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 2 September 2019

എളേറ്റിൽ വട്ടോളിക്ക് നോക്കുകുത്തിയായി എ.ടി.എമ്മുകൾ

എളേറ്റിൽ:എളേറ്റിൽ വട്ടോളിക്ക് നോക്കുകുത്തികളായി എ.ടി.എമ്മുകൾ.നിലവിൽ രണ്ടു എ.ടി.എം. മെഷീനുകളാണ് അങ്ങാടിയിൽ ഉള്ളത്.


കാനറാ ബാങ്ക് എളേറ്റിൽ ശാഖയുടെ കീഴിലുള്ള എ.ടി.എം. പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ ആയി.നേരത്തെ പ്രവർത്തന രഹിതമായപ്പോൾ വാർത്തകളിൽ  ഇടംപിടിച്ച സമയത്തായിരുന്നു അധികൃതർ ഇടപെട്ടത്.


ഇന്ത്യ ഒൺ  സ്കീമിലുള്ള മറ്റൊരു എ.ടി.എം ആവട്ടെ ,ബന്ധപ്പെട്ട ബാങ്കിന് എളേറ്റിൽ വട്ടോളിയിൽ ബ്രാഞ്ച് ഇല്ലാത്തതിനാൽ നാഥനില്ലാത്ത അവസ്ഥയുമാണ്.ഈ എ.ടി.എമ്മിൽ നിന്നും പരമാവധി 4500 രൂപ മാത്രമേ പിൻവലിക്കാനാവുകയുമുള്ളൂ.പല സമയങ്ങളിലും പണമില്ലാതെയും,ചെറിയ നോട്ടുകൾ  ഇല്ലാതെയും  മറ്റുമായി  അതും പണിമുടക്കും.


എ.ടി.എമുകളുടെ പണി മുടക്കിൽ ബുദ്ധിമുട്ടാവുന്ന ഇടപാടുകാർ ബാങ്ക് അധികൃതരോട് വിവരം അന്വേഷിക്കുമ്പോൾ സാങ്കേതിക തകരാറു കാരണം എന്നല്ലാതെ വ്യക്തമായ മറുപടി നൽകുന്നുമില്ല.

No comments:

Post a Comment

Post Bottom Ad

Nature