Trending

പ്രളയ ദുരിതാശ്വാസത്തിന് കുരുന്നു കൈകൾ സഹായവുമായെത്തിയത് ശ്രദ്ധേയമായി.

എളേറ്റിൽ:പ്രളയ ദുരിതത്തിൽ അകപ്പെട്ട സഹോദരങ്ങളെ സഹായിക്കുന്നതിന് എളേറ്റിൽ സഹ്റത്തുൽ  ഖുർആൻ വിദ്യാർത്ഥികൾ ശേഖരിച്ച അടുക്കള പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. വിദ്യാർത്ഥികൾ  കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ സി  ഹുസൈൻ മാസ്റ്റർക്ക് പാത്രങ്ങൾ കൈമാറി. 


ആറു വയസ്സിനു താഴെ മാത്രം പ്രായമുള്ള കുട്ടികളുടെ പ്രവർത്തനം എല്ല ദുരന്തങ്ങലെയും നാം അതിജീവിക്കുമെന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി വി അഹ്മദ് കബീർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാഷിം തങ്ങൾ പെരുമണ്ണ, പി സി അബ്ദുൽ ഹമീദ് ഹാജി, ഷംസുദ്ദീൻ പെരുവയൽ, നാസർ സഖാഫി വാളന്നൂർ സംബന്ധിച്ചു. 

പ്രളയബാധിതരെ സഹായിക്കുന്നതിനുവേണ്ടി വിദ്യാർഥികൾ ശേഖരിച്ച് അടുക്കള പാത്രങ്ങളും ഭക്ഷ്യവസ്തുക്കളും ആണ് വിതരണം ചെയ്തത്.ശേഖരിച്ച വസ്തുക്കൾ പ്രളയ ബാധിതരായ വീടുകളിലേക്ക് എത്തിച്ചു.
 


സ്ഥാപനത്തിലെ വിദ്യാർത്ഥി അഞ്ചു വയസ്സുകാരൻ മുഹമ്മദ് ബിഷ്റുൽ ഹാഫി തൻറെ സമ്പാദ്യം സ്വമേധയാ പ്രളയ ദുരിതർക്കു നൽകിയത് ഏറെ ഹൃദ്യമായി. പ്രസ്തുത തുക  സയ്യിദ് ഹാഷിം തങ്ങൾ ഏറ്റു വാങ്ങി.  തൻറെ ബന്ധുക്കളും മറ്റും ഗിഫ്റ്റ് ആയി നൽകിയ പണമാണ് ഹാഫി പ്രളയ ദുരിതാശ്വാസത്തിലേക്ക് നൽകിയത്.
Previous Post Next Post
3/TECH/col-right