Trending

പ്രളയ സമയത്തു സ്തുത്യർഹമായ പ്രവർത്തനം നടത്തിയവരെ മടവൂർ ഗ്രാമ പഞ്ചായത്ത്‌ ആദരിച്ചു

മടവൂർ : മടവൂർ ഗ്രാമപഞ്ചായത്തിൽ പ്രളയാനന്തര ശുചികരണ പ്രവർത്തനങ്ങൾ സംമ്പന്ധിച്ച് ആലോചനയോഗവും, പ്രളയ ദിനങ്ങളിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തിയ വില്ലേജ് ഓഫിസർ, KSEB ഉദ്യോഗസ്ഥരെ ആദരിക്കൽ ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന അധ്യക്ഷത വഹിച്ചു.


പ്രളയാനന്തര ശുചികരണ പ്രവർത്തനങ്ങളെ കുറിച്ച് ഹരിതസഹായ സ്ഥാപനം കോർഡിനേറ്റർ ടി.പി.രാധാകൃഷ്ണൻ വിശദീകരിച്ചു. 24, 25 തിയ്യതികളിലായി പ്രളയബാധിത പ്രദേശങ്ങളിലെ തോട്, പുഴയോരങ്ങളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിനും ,പഞ്ചായത്തിലെ മുഴുവൻ കിണറുകളും ക്ലോറിറേറ് ചെയ്യുന്നതിനും തീരുമാനിച്ചു. 

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിന്ധുമോഹൻ, സക്കീന മുഹമ്മദ്, എ.പി.നസ് തർ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ,NSS പ്രോഗ്രാം ഓഫിസർ വിപ്ലവ ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനപ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രി പ്രവർത്തകർ, അംഗണവാടി, ആശാ പ്രവർത്തകർ, ഹരി തകർമ്മ സേനാ അംഗങ്ങൾ,Nss പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.സി. റിയാസ് ഖാൻ സ്വതഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബൈജു ജോസ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right