മടവൂർ : പാലോറ മല, അടുക്കം മല പ്രദേശവാസി കളുടെ ആശങ്കയകറ്റാൻ വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നു മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. വളരെ ഭീതിയോട് കൂടി യാണ് ജനങ്ങൾ ആ മലകളുടെ താഴ് വാരങ്ങളിൽ താമസിക്കുന്നത്.അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സംവിധാനങ്ങൾ അതിനനുസരിച്ചു ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മുസ്ലിം യൂത്ത് ലീഗ് സമര രംഗത്തിറങ്ങുമെന്നും പ്രസ്താവിച്ചു.

അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ അധ്യക്ഷത വഹിച്ചു. എരവന്നൂരിൽ എൻ.പി.മുഹമ്മദ്‌ റഹീസ് നഗറിൽ നടന്ന കൗൺസിൽ മീറ്റ്  ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ പഞ്ചായത്ത്‌  കമ്മിറ്റി യെ തെരഞ്ഞെടുത്തു.   

എ.പി. യൂസുഫലി (പ്രസിഡന്റ്‌ ), അൻവർ ചക്കാലക്കൽ, ശറഫുദ്ധീൻ അരീക്കൽ, വി.പി.സലീം തച്ചൂർ താഴം, ഷാഫി ആരാമ്പ്രം, കെ.പി  സാലിഹ് മുട്ടാഞ്ചേരി (വൈസ് പ്രസിഡന്റ്‌ ), മുനീർ പുതുക്കുടി (ജനറൽ സെക്രട്ടറി ), ഹസീബ് പുല്ലാളൂർ, അനീസ് മടവൂർ, നവാസ് ഇല്ലത്ത്, അഡ്വ. അബ്ദുറഹിമാൻ, റാസിഖ് ചോലക്കര താഴം (ജോയിന്റ് സെക്രട്ടറി), അസ്ഹറുദ്ധീൻ കൊട്ടക്കാവയൽ (ട്രഷറർ). 

മണ്ഡലം സെക്രട്ടറി ജാഫർ നരിക്കുനി  റിട്ടേനിംഗ് ഓഫീസർ ആയിരുന്നു. മഴ കെടുതിയിൽ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങളെ യും മണ്ഡലം കോ ഓർഡിനേറ്റർ നൗഷാദ് പന്നൂരിനെയും പഞ്ചായത്ത്‌ കോ ഓർഡിനേറ്റർ അസ്ഹറുദ്ധീൻ കൊട്ടക്കവയലിനേയും ക്യാപ്റ്റൻ അഡ്വ. അബ്ദുറഹിമാനെയും, ചടങ്ങിൽ വെച്ച് ആദരിച്ചു. 

പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കുഞ്ഞാമു, ജനറൽ സെക്രട്ടറി എ.പി.നാസർ മാസ്റ്റർ,  മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്‌തീൻ കോയ, ജനറൽ സെക്രട്ടറി റഫീഖ് കൂടത്തായി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി. അലിയ്യി മാസ്റ്റർ, മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അബ്ദുൽ അസീസ് മാസ്റ്റർ,പി.സി.മുഹമ്മദ്‌, യു.പി. അസീസ് മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ ആയ വി.സി.റിയാസ് ഖാൻ, ഒ.കെ.ഇസ്മായിൽ, അഡ്വ.കെ.ടി.ജാസിം തുടങ്ങിയവർ സംസാരിച്ചു.എ.പി.യൂസുഫലി സ്വാഗതവും മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.