പ്രളയ ബാധിതർക്ക് ആശ്വാസമായി കാരുണ്യതീരം സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 21 August 2019

പ്രളയ ബാധിതർക്ക് ആശ്വാസമായി കാരുണ്യതീരം സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾ

താമരശ്ശേരി:ഞങ്ങളുടെ ശേഷികൾ സമൂഹത്തിന് പകുത്ത് നൽകാൻ തയ്യാറാണെന്നുള്ള പ്രഖ്യാപനവുമായി പ്രളയ ബാധിതർക്ക് കൈതാങ്ങായി പൂനൂർ കാരുണ്യതീരം സ്പെഷൽ സ്കൂളിലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ പ്രവർത്തനം മാതൃകയായി. 
 

വയനാട് പീസ് വില്ലേജ് കാമ്പസ് ശുചീകരണമാണ് വിദ്യാർത്ഥി സംഘം ഏറ്റെടുത്തത്. പരിസരത്തുള്ള 25 ഓളം കുടുംബങ്ങളെ സന്ദർശിച്ച് ആശ്വസിപ്പിക്കാനും റിലീഫ് കിറ്റുകൾ വിതരണം ചെയ്യാനും സംഘത്തിന് സാദിച്ചു.


പ്രവർത്തനങ്ങൾക്ക് സ്കൂൾ ലീഡർ ജംഷീർ, വിദ്യാർത്ഥി പ്രതിനിധികളായ ഫർസാദ്, ഫസലു റഹ്മാൻ, സവാദ് തുടങ്ങിയവർ നേതൃത്വം നൽകി.കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ സി.കെ.ലുംതാസ്, ഭവ്യ ടീച്ചർ, ഫാസിൽ.പി, അജ് വദ്.കെ, മുഹമ്മദ് ടി.കെ. എന്നിവർ ആവശ്യമായ പിന്തുണ നൽകി.

No comments:

Post a Comment

Post Bottom Ad

Nature