സഹജീവികൾക്ക് കാരുണ്യത്തിന്റെ സ്നേഹ സ്പർശവുമായി:അൽബിർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 21 August 2019

സഹജീവികൾക്ക് കാരുണ്യത്തിന്റെ സ്നേഹ സ്പർശവുമായി:അൽബിർ

കോഴിക്കോട്:പ്രളയക്കെടുതിയിൽ കേരളമാകെ വിറച്ചപ്പോൾ കാരുണ്യത്തിന്റെ സ്നേഹസ്പർശവുമായി വീണ്ടും അൽ ബിർ കുടുംബങ്ങൾ രംഗത്തിറങ്ങി.കഴിഞ്ഞ വർഷം നിരവധി ലോഡ് വസ്ത്രങ്ങളും മറ്റ് വിഭവങ്ങളുമാണ് ഈ പ്രീ പ്രൈമറി കുരുന്നുകൾ ശേഖരിച്ചതെങ്കിൽ ഇത്തവണ പത്ത് ലോഡ് ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളുമാണ് അൽ ബിർ കുടുംബം ശേഖരിച്ച് അർഹരായവർക്ക് വിതരണം ചെയ്തത്.
 
അൽ ബിർ സംസ്ഥാനാടിസ്ഥാനത്തിൽ സമാഹരിച്ച വിഭവങ്ങൾ എ. ഡി കെ. പി മുഹമ്മദ് വയനാട് ജില്ലാ സമസ്ത നേതാക്കാൾക്ക് കൈമാറുന്നു

സഹാനുകമ്പയുടെയും സഹായ മനസ്കതയുടെയും പുതിയ പാoങ്ങളാണ് കുരുന്നു ഹൃദയങ്ങൾ പകർന്നത്. പണത്തിനു പകരം വസ്തുക്കൾ മാത്രമേ സ്വീകരിക്കുന്നുള്ളുവെന്നറിഞ്ഞപ്പോൾ കുഞ്ഞു മക്കളിൽ പലരും കുടുക്കകളിൽ കരുതിവച്ചിരുന്ന നാണയത്തുട്ടുകളെടുത്ത്  വിഭവങ്ങൾ വാങ്ങി നൽകിയാണ് മാതൃക തീർത്തത്. 

കാസർകോഡ് മുതൽ എറണാകുളം വരെ വിവിധ അൽബിർ വിദ്യാലയങ്ങളിൽ വിഭവങ്ങളാൽ നിറയുന്ന കാഴ്ചയായിരുന്നു.വയനാട്, നിലമ്പൂർ, മാവൂർ, തെങ്ങിലക്കടവ്, പാമ്പുരുത്തി, കണ്ടക്കൈ, തൃശൂർ, മമ്പാട്, ഭാഗങ്ങളിലെ പ്രളയബാധിത വീടുകളിലാണ് സന്നദ്ധ സംഘങ്ങളുടെയും, വിഖായ വളണ്ടിയർമാരുടെയും സഹായത്തോടെ വിതരണം ചെയ്തത്. 

ദുരിതാശ്വാസത്തിലേക്ക് ഇടപ്പള്ളി PTAMM അൽ ബിർ റ് സ്കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച സാധനങ്ങൾ

സ്റ്റേറ്റ് എ.ഡി കെ.പി മുഹമ്മദിന്റെ നേതൃത്വത്തിൽ ജില്ലാ കോഡിനേറ്റർമാരായ ജാബിർ ഹുദവി ചാനടുക്കം, ഹംസ  മയ്യിൽ, മൻസൂർ  പെടയങ്കോട്, സലാം റഹ്മാനി തിരുവള്ളൂർ, മുനീർ എടച്ചേരി, അഷ്റഫ് മാസ്റ്റർ അണ്ടോണ, നൗഫൽ വാഫി മേലാറ്റൂർ, ഫൈസൽ ഹുദവി പരതക്കാട്, റസാഖ് വാഫി വളവന്നൂർ, ഉമ്മർ മൗലവി വയനാട്, അസ്കറലി മാസ്റ്റർ കരിമ്പ, അബി വാഫി പേഴക്കാപ്പിള്ളി എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

No comments:

Post a Comment

Post Bottom Ad

Nature