വിമാനക്കൂലി വർദ്ധനവിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 21 August 2019

വിമാനക്കൂലി വർദ്ധനവിനെതിരെ ഹൈക്കോടതിയിൽ പരാതി നൽകി

കേരള - ഗൾഫ് സെക്ടറുകളിലെ  വിമാനക്കൂലി വർദ്ധനവിനെതിരെ അബുദാബി കെ എം സി സി സീനിയർ വൈസ് പ്രസിഡണ്ട് അസീസ് കാളിയാടൻ  നൽകിയ റിട്ട് ഹർജി ഹൈക്കോടതി അടിയന്തിരമായി  ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് നൽകി.മലയാളികളായ   പ്രവാസികളെ മാത്രം കൊള്ളയടിക്കുന്ന വിമാനക്കൂലി വർദ്ധനവിനെതിരെ ആണ്  ഹൈക്കോടതിയിൽ പരാതി നൽകിയത്.


പെരുന്നാളും, ഓണവും, ക്രിസ്മസ്, പോലുള്ള ആഘോഷ ദിവസങ്ങൾക്ക് പുറമെ സ്കൂൾ അവധിക്കാലങ്ങളിലും  പ്രവാസികൾക്ക് നാട്ടിൽ പോകാൻ വിമാന ടിക്കറ്റിനായി അര ലക്ഷം രൂപ വരെ ചിലവഴിക്കേണ്ട ദയനീയമായ അവസ്ഥയാണ്. നാട്ടിൽ നിന്ന് തിരിച്ച് വരാൻ ഇതിലേറെ ചിലവഴിച്ച അനേക സംഭവങ്ങളുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത ഈ വർദ്ധനവ് നാലിരട്ടി ദൂരം യാത്ര ചെയ്യേണ്ട യൂറോപ്യൻ രാജ്യങ്ങളിലേക്കുമില്ലായെന്ന് അസീസ് കാളിയാടൻ പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയം ഗൗരവത്തോടെ ഇന്ന് പരിഗണിച്ച കേരള ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജി ഷാജി പി ചാലിൽ എതിർ കക്ഷികളായ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കും എയർ ഇന്ത്യക്കും സിവിൽ ഏവിയേഷനും നോട്ടീസ് നൽകി. കേസ് അടുത്ത മാസം 18 ന് വീണ്ടും പരിഗണിക്കും. 


അബുദാബിയിലെ സാമൂഹ്യ പ്രവർത്തകനായ അസീസ് കളിയാടൻ നാട്ടിലും ഗൾഫിലും ജീവകാരുണ്യ രംഗത്ത് നിറസാന്നിദ്ധമാണ്. സാമൂഹ്യ പ്രവർത്തനത്തിന്റെ പോലീസിൽ നിന്നടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad

Nature