അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ അപേക്ഷ ക്ഷണിക്കുന്നു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 21 August 2019

അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ അപേക്ഷ ക്ഷണിക്കുന്നു.

കോഴിക്കോട്:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അൽബിർറ് ഇസ്ലാമിക് പ്രീ സ്കൂളുകൾ 2020-21 അധ്യായന വർഷം പുതുതായി ആരംഭിക്കുന്നതിനു സന്നദ്ധതയും പ്രാപ്
തിയുമുള്ള മഹല്ല് ജമാഅത്തുകൾ,ട്രസ്റ്റുകൾ, പോഷക സംഘടനകൾ എന്നിവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.


ജൂണിൽ മൂന്നര വയസ് പൂർത്തിയായവരും നാലര വയസ് കഴിയാത്തവരുമായ കുട്ടികൾക്കു പ്രവേശനം, ഖുർആൻ - ഹദീസ് -  പ്രാർത്ഥനകൾ എന്നിവയിൽ പരിശീലനം,അറബിക് - ഇംഗ്ലീഷ് -  ഗണിതം - മാത്യഭാഷ - പരിസരപഠനം തുടങ്ങിയ വിഷയങ്ങൾ,ശി ശുസൗഹ്യദ ക്യാംപസ്, സ്മാർട്ട് ക്ലാസ്സ് റൂമുകൾ ,ടാലന്റ് ടെസ്റ്റുകൾ, ഫെസ്റ്റുകൾ,വിദഗ്ധ പരിശീലനം നേടിയ അധ്യാപികമാരും,ശിശു സേവികമാരും.

അൽബിർറ് നിഷ്കർഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.യോഗ്യതയും, പ്രാഗത്ഭ്യവുമുള്ള   രണ്ട് അധ്യാപികമാരുടെ അപേക്ഷ ഉള്ളടക്കം ചെയ്തിരിക്കണം.

വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അംഗീകാരം ലഭിക്കുക. പ്രോസ്പെക്ടസും അപേക്ഷാ ഫോറവും 2019 ആഗസ്ത് 31 വരെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ നിന്നും 600 രൂപ അടച്ചു നേരിട്ടു വാങ്ങാവുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2019 ആഗസ്റ്റ്‌ 31 ആണ്.

വരക്കൽ, കോഴിക്കോട്, കേരള  :0495 2391517

ഇടപ്പള്ളി, എറണാകുളം, കേരള : 9446228208
അഡൂർ, ദക്ഷിണ കന്നഡ : 09743704212

No comments:

Post a Comment

Post Bottom Ad

Nature