എരവന്നൂർ എ.യു.പി സ്കൂൾ ഹോം ലൈബ്രറി പദ്ധതിയായ "അക്ഷരക്കിലുക്കം " ത്തിന്റെ ഉദ്ഘാടനം പാലത്ത് ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വത്സല നിർവ്വഹിച്ചു.


സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.നൂറ് ഹോം ലൈബ്രറിയിലൂടെ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നതാണ് പദ്ധതി.

ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്ത മുതിയേരി, ചേളന്നൂർ ഗ്രാമപഞ്ചായത്ത് മെംബർ ഷീന ചെറുത്ത് ,സ്കൂൾ എസ് എസ് ജി ചെയർമാൻ പി.ഒ സുധാകരൻ മാസ്റ്റൻ, എ. കെ സ്നേഹലത ടീച്ചർ എം ഷാജി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ഒ അബ്ദുറഹിമാൻ സ്വാഗതവും, ജസ്ന ടീച്ചർ നന്ദിയും പറഞ്ഞു