Trending

അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്‍റെ 'പൂനൂർ പുഴ പോലെ' : പ്രകാശനം ചെയ്തു.

പൂനൂർ: പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്ന ക്രൂരത ഒരളവോളം ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ടന്നും പുഴകളും നദികളുമടങ്ങുന്ന ഭൂമിയെ സംരക്ഷിച്ച് സന്തുലിതാവസ്ഥ നിർത്തേണ്ട ബാധ്യത മനുഷ്യ സമൂഹത്തിനുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. പുഴകളുടെ മാഹാത്മ്യം ആത്മാവിഷ്കാരം ചെയ്ത് ലിപി പുറത്തിറക്കിയ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ പൂനൂർ പുഴ പോലെ എന്ന ഗ്രന്ഥം പൂനൂരിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പൂനൂർ പുഴയുടെ പഴയ കാല പശ്ചാത്തലം രാജ്യത്തെ ഓരോ പുഴയുടെതുമാണ്. മുൻകാല സ്ഥിതി നിലനിർത്തിയെ തീരൂ. പുഴ സംരക്ഷണം എന്നാൽ മനുഷ്യ സംരക്ഷണമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പരിസ്ഥിതി സംരക്ഷണത്തിന് ഏറ്റവും വലിയ ഊന്നൽ അനിവാര്യമാണന്നും ബഹുജന പങ്കാളിത്തത്തോടെയാണ് ഇത് സാധ്യമാക്കേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി നിർദേശിച്ചു.

പുനൂർ കെ. കരുണാകരൻ പുസ്തകം ഏറ്റുവാങ്ങിയ ചടങ്ങിൽ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.പൂനൂരിലെ സാഹിത്യകാരന്മാരായ പൂനൂർ കെ കരുണാകരൻ, കാനേഷ് പൂനൂർ, നവാസ് പൂനൂർ, ഗോപാൽഷാങ്ങ്, മജീദ് മൂത്തേടം എന്നിവരെ പുരുഷൻ കടലുണ്ടി എം.എൽ.എ ആദരിച്ചു.


പുരുഷൻ കടലുണ്ടി എം എൽ എ, സി മോയിൻകുട്ടി, ഇ ടി ബിനോയ്, പൂനൂർ കെ.കരുണാകരൻ, കാനേഷ് പൂനൂർ, വി.എം ഉമ്മർ മാസ്റ്റർ, എം.എ റസാഖ് മാസ്റ്റർ, എം.സി വടകര,  ഇബ്രാഹിം എളേറ്റിൽ, എസ് പി കുഞ്ഞമ്മദ്, ലിപി അക്ബർ, നവാസ് പുനൂർ,  എ.കെ ഗോപാലൻ, ഗിരീഷ് തേവള്ളി, കെ.പി അബ്ദുൽ കരിം, ടി ഹരിദാസൻ നായർ, സി.പി ബഷീർ, സി.കെ ബദറുദ്ധീൻ ഹാജി, പി.സി.നാസർ, ഫസൽ വാരിസ്, മുനീർ കെ.കെ, ഷമീർ ബാവ എന്നിവർ സംസാരിച്ചു. 

നജീബ് കാന്തപുരം സ്വാഗതവും ദിനേശ് പൂനൂർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right