Trending

ഇയ്യാട്ട് അജ്ഞാത ജീവിയെ കണ്ടതായി അഭ്യൂഹം; ജനം ഭീതിയിൽ

എകരൂൽ : വെസ്റ്റ് ഇയ്യാട് നീലഞ്ചേരിഭാഗത്ത് അജ്ഞാതജീവിയെ കണ്ടതായുള്ള അഭ്യൂഹത്തെത്തുടർന്ന് ജനം ഭീതിയിലായി.കഴിഞ്ഞദിവസം മഞ്ഞൾക്കൃഷി ചെയ്യുന്നതിനിടെ പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടതായി പ്രദേശത്തെ വീട്ടമ്മ പറഞ്ഞു. 


മറ്റുചിലരും അജ്ഞാതജീവിയെ കണ്ടതായും മുരൾച്ച കേട്ടതായും പറയുന്നു. കഴിഞ്ഞദിവസം പ്രദേശത്ത് മൂന്ന് കുറുക്കൻമാരെ ചത്തനിലയിൽ കാണ്ടിരുന്നു. 

പ്രദേശത്ത് വലിയതോതിൽ കാടുപിടിച്ചുകിടക്കുന്നത് ജനങ്ങളിൽ ഭീതി വർധിപ്പിക്കുന്നു. നവമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചതോടെ സമീപപ്രദേശത്തുള്ളവരിലേക്കും ഭീതി പടർന്നു.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് താമരശ്ശേരിയിൽനിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 


പ്രാഥമികാന്വേഷണത്തിൽ അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ല. കാട്ടുപൂച്ചയാണെന്നാണ് നിഗമനം. 

വനംവകുപ്പ് ദ്രുതകർമസേനയിലെ ബീറ്റ് ഓഫീസർ പ്രസാദ് വി.പി., വാച്ചർമാരായ ഉണ്ണിക്കുട്ടൻ, മുരളി എന്നിവരാണ് പരിശോധന നടത്തിയത്.
Previous Post Next Post
3/TECH/col-right