കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്‍റിന്‍റെ പാർ‍ക്കിങിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വെളിച്ചമോ സിസിടിവി ക്യാമറകളോ ഇല്ല.

ഒച്ച വെച്ചാൽ പോലും ആരും കേൾക്കാൻ സാധ്യതയില്ലാത്ത ഈ ഇടം സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ല. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.